HOME
DETAILS

ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് 

  
Web Desk
February 28, 2026 | 2:54 PM

report says irans defense minister amir nasirzadeh was killed in an israeli attack

ടെഹ്‌റാന്‍: ഇസ്രാഈല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ നാസിര്‍സാദെ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കമ്മാന്‍ഡര്‍ മുഹമ്മദ് പാഗോറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആമിര്‍ നാസിര്‍സാദെയുടെ മരണം ഇറാന്‍ ഇതുവരെ സ്ഥിരകരിച്ചിട്ടില്ല.

അതേസമയം അമേരിക്കയും, ഇസ്രാഈലും ഇറാന് മേല്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യല്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മേഖലയിലെ യുഎസ് മിലിട്ടറി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന്‍ തിരിച്ചടിച്ചു. സഊദി, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇസ്‌റാഈലിലും ഇറാന്‍ കനത്ത ആക്രമണം നടത്തി. 

ടെല്‍ അവീവിലും, ജറുസലേമിലും ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയതായി ഇസ്‌റാഈല്‍ ഭരണകൂടം അറിയിച്ചു. എങ്കിലും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാനും, സുരക്ഷിതമായിരിക്കാനും ഇസ്രാഈല്‍ അറിയിച്ചിട്ടുണ്ട്. 

ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ നിലപാട്. ശത്രുക്കളോട് സന്ധിയില്ലെന്നും, പശ്ചിമേഷ്യയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളാണെന്നും ഇറാന്‍ സൈന്യം അറിയിച്ചു.

reports says Iran's Defence Minister Amir Nasirzadeh and Revolutionary Guards commander Mohammed Pakpour are believed to have been killed in Israeli attacks. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  13 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  13 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  13 days ago