HOME
DETAILS

തെലങ്കാനയില്‍ എ.കെ 47-ഉം ഗ്രനേഡ് ലോഞ്ചറുകളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

  
March 08, 2026 | 2:07 AM

historic surrender in telangana 130 maoists including top plga commanders lay down arms before cm revanth reddy

ഹൈദരാബാദ്: തെലങ്കാനയില്‍ നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ അംഗങ്ങളുള്‍പ്പെടെ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ മുമ്പാകെയാണ് ആയുധം താഴെവച്ച് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാന്‍ഡര്‍ കരിത്രം എന്ന യു.കെ കല്ലു, കമാന്‍ഡര്‍ മുത്തയ്യ എന്ന രാജു, ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി അംഗം ചലസാനി നവത എന്ന ചന്ദ്ര, സംരക്ഷണ വിഭാഗം കമാന്‍ഡര്‍ വിനോദ് എന്ന ഇര്‍പ രാമു, ഡിവിഷണല്‍ കമ്മിറ്റി അംഗം മുച്ചക്കി ഉങ്കല്‍ എന്ന സുധാകര്‍ തുടങ്ങിയവരാണ് കീഴടങ്ങിയത്.

ലൈറ്റ് മെഷിന്‍ ഗണ്‍, 31 എ.കെ 47 തോക്കുകള്‍, 21 ഇന്‍സാസ് റൈഫിളുകള്‍, 20 എസ്.എല്‍.ആര്‍ റൈഫിളുകള്‍, 18 റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചര്‍, നാടന്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയ 250 ഓളം ആയുധങ്ങളുമായാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. കീഴടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാമ്മ ഭൂമി, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ പുനരധിവാസ പാക്കേജ് നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

In a significant blow to the outlawed Maoist movement, 130 members, including high-ranking PLGA commanders and divisional committee members, surrendered to Telangana CM Revanth Reddy with a massive cache of 250 weapons. The government has promised a comprehensive rehabilitation package including land and health cards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

550 രൂപപോലും; തോട്ടംതൊഴിലാളികളുടെ വേതന പരിഷ്‌കരണം നാമമാത്രം; വർധനവ് 48 രൂപ

Kerala
  •  2 hours ago
No Image

തിരഞ്ഞെടുപ്പിൽ എ.ഐ ദുരുപയോഗം തടയും; വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഉടൻ നടപടി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

Kerala
  •  2 hours ago
No Image

കൊല്ലത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Kerala
  •  3 hours ago
No Image

കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി; മാധ്യമപ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രാ എന്‍ക്വയറികള്‍ വര്‍ധിക്കുന്നു

uae
  •  4 hours ago
No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 hours ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 hours ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 hours ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  11 hours ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  11 hours ago