HOME
DETAILS

ടി20 ലോകകപ്പ് 2026: ഐസിസി ടീം ഓഫ് ദി ടൂർണമെന്റിൽ നാല് ഇന്ത്യൻ താരങ്ങൾ; ഓപ്പണറും, വിക്കറ്റ് കീപ്പറും സഞ്ജു

  
Web Desk
March 09, 2026 | 3:25 PM

icc names 2026 t20 world cup team of the tournament sanju samson and jasprit bumrah lead the charge

അഹമ്മദബാദ്: തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ 2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. മുൻ താരങ്ങളായ ഇയാൻ ബിഷപ്പ്, ഇയോയിൻ മോർഗൻ എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുത്ത ടീമിൽ നാല് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. 

ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഐസിസി ടീമിലെ വിക്കറ്റ് കീപ്പറും ഓപ്പണറും. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു, സെമിയിലും ഫൈനലിലും നിർണ്ണായക പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യയുടെ ഇഷാൻ കിഷൻ (317 റൺസ്), ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ (217 റൺസ്, 9 വിക്കറ്റ്), സ്റ്റാർ പേസർ ജസ്പ്രിത് ബുംറ (14 വിക്കറ്റ്) എന്നിവരും ടീമിലുണ്ട്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു ബുംറ.

മറ്റ് പ്രധാന താരങ്ങൾ

ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ പാകിസ്ഥാന്റെ ടോപ് സ്കോറർ സാഹിബ്‌സാദ ഫർഹാൻ സഞ്ജുവിനൊപ്പം ഓപ്പണറായി എത്തും. ഇംഗ്ലണ്ടിന്റെ വിൽ ജാക്‌സ്, വെസ്റ്റ് ഇൻഡീസിന്റെ ജേസൺ ഹോൾഡർ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡി എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

സിംബാബ്‌വെയുടെ മുന്നേറ്റത്തിന് കരുത്തായ ബ്ലെസിംഗ് മുസർബാനി, ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് എന്നിവരും മികച്ച 11 പേരിൽ ഇടം നേടി. അമേരിക്കയുടെ ഷാഡ്‌ലി വാൽ ഷാൽക്വിക് ആണ് ടീമിലെ പന്ത്രണ്ടാമൻ.

ഐസിസി തിരഞ്ഞെടുത്ത ലോകകപ്പ് ടീം:

സാഹിബ്‌സാദ ഫർഹാൻ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, വിൽ ജാക്സ്, ജേസൺ ഹോൾഡർ, ജസ്പ്രിത് ബുംറ, ലുങ്കി എൻഗിഡി, ആദിൽ റഷീദ്, ബ്ലെസിംഗ് മുസർബാനി. ഷാഡ്‌ലി വാൻ ഷാൽക്വിക് (12-ാമൻ).

Following India's historic back-to-back T20 World Cup title win, the ICC has officially unveiled the "Team of the Tournament" for 2026. Selected by an expert panel including legends Ian Bishop and Eoin Morgan, the lineup features four standout Indian stars.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  3 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  3 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  3 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  3 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  3 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  3 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  3 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  3 days ago
No Image

പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ച് പൊലിസ് 

National
  •  3 days ago
No Image

വോട്ട് ചെയ്യൂ, പുട്ടടിക്കൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടിയുമായി സപ്ലൈകോ

Kerala
  •  3 days ago