നാടന്‍ വിഭവങ്ങളുമായി 'കാഡ്‌സ്' ഓണച്ചന്ത ആരംഭിച്ചു
തൊടുപുഴ: നാടന്‍ ഉല്‍പ്പന്നങളുമായി കേരള അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഓണച്ചന്ത തൊടുപുഴയില്‍ ആരംഭിച്ചു. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രാജീവ് പുഷ്പാംഗദന്‍, രേണുക രാജശേഖരന്‍ എന്നിവര്‍ക്ക് 20 ഇനം പച്ചക്കറികളടങ്ങുന്ന ഓണക്കിറ്റ് നല്‍കി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു.
'കാഡ്‌സ്' ഭാരവാഹികളായ കെ.ജെ ജോസ്, സജി മാത്യു, എന്‍.കെ.ജെ മാമച്ചന്‍, വി.പി സുകുമാരന്‍, എം.ഡി ഗോപിനാഥന്‍ നായര്‍, കെ.എം മത്തച്ചന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷനായി.
വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ ശീതകാല പച്ചക്കറികളും പ്രാദേശിക സംഭരണകേന്ദ്രങ്ങളായ ഉടുമ്പന്നൂര്‍, കുണിഞ്ഞി, മാറിക, നേര്യമംഗലം എന്നിവിടങ്ങളില്‍നിന്നുള്ള നാടന്‍ പച്ചക്കറികളും ഇത്തവണ ഓണച്ചന്തയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്കു പൊതുവിപണിയിലേതിനേക്കാര്‍ പത്തുമുതല്‍ 30 ശതമാനം വരെ വിലക്കുറവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."