HOME
DETAILS

' സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും'; നിര്‍ബന്ധിത ആര്‍ത്തവാവധി സംബന്ധിച്ച ഹരജി തീര്‍പ്പാക്കി സുപ്രിംകോടതി 

  
March 13, 2026 | 7:54 AM

supreme-court-menstrual-leave-plea-disposed

ന്യൂഡല്‍ഹി: ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രിംകോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കുമെന്ന ആശങ്കയാണ് കോടതി മുന്നോട്ടുവെച്ചത്. 

ആര്‍ത്തവ അവധി നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്നോ ആര്‍ത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായ ധാരണ ഇത് സമൂഹത്തില്‍ സൃഷ്ടിക്കുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. 

ബോധവല്‍ക്കരണവും നിയമപരമായ നിര്‍ബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ആര്‍ത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹരജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.

അതേസമയം,  2013 ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാലകളിലെയും വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന് ഹരജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷംഷാദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി ഇത് അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്ത്രീകളുടെ കരിയര്‍ തന്നെ ഇല്ലാതാകുമെന്നും കോടതി മറുപടി നല്‍കി.

 

 

The Supreme Court of India has disposed of a petition seeking mandatory menstrual leave for women, observing that such a policy could potentially have an adverse impact on women’s employment opportunities. The court suggested that the matter falls within the domain of government policy and legislation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; തെരഞ്ഞെടുപ്പ് ജൂണ്‍ 18ന്

National
  •  4 days ago
No Image

ക്രിക്കറ്റിൽ പുതിയ കോമാളിത്തരം! AI വച്ച് കളിച്ച് ഒടുവിൽ നാണംകെട്ട് സഞ്ജീവ് ഗോയങ്കെ; സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി!

Cricket
  •  4 days ago
No Image

തെറ്റായ ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി: മജാനിൽ മോട്ടോർസൈക്കിൾ യാത്രികന് ഗുരുതര പരിക്ക്; വൺവേ നിയമലംഘനങ്ങൾക്കെതിരെ ദുബൈ പൊലിസ്

uae
  •  4 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണായി; നാല് വയസ്സുകാരി നേരെ കിണറ്റിലേക്ക്! നാടിനെ നടുക്കിയ അപകടത്തിൽ കുരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് കൈത്താങ്ങായി ദുബൈ ഔഖാഫ്; 74.7 ദശലക്ഷം ദിർഹത്തിന്റെ ധനസഹായം വിതരണം ചെയ്തു

uae
  •  4 days ago
No Image

രാജാവിന് ഇനി വിശ്രമിക്കാം! കാൾസന്റെ സാമ്രാജ്യം രണ്ടാം തവണയും തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ; നോർവേയിൽ നടന്നത് ചരിത്ര അട്ടിമറി!

Others
  •  4 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാന്‍ ഒമാന്‍; ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

oman
  •  4 days ago
No Image

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago