സിറിയയിൽ ഭക്ഷ്യസഹായ പദ്ധതിയുമായി ഖത്തർ റെഡ് ക്രസന്റ്; ആറായിരത്തിലധികം കുടുംബങ്ങൾക്ക് ആശ്വാസം
ദോഹ: ദുരിതമനുഭവിക്കുന്ന സിറിയൻ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. സിറിയയിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണ, പഞ്ചസാര തുടങ്ങിയ അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ ഉടൻ വിതരണം ചെയ്യും. ഇദ്ലിബ്, അലപ്പോ ഗവർണറേറ്റുകളിലെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി 6,125 കുടുംബങ്ങളിലെ 30,000ത്തോളം പേർക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. സിറിയൻ അറബ് റെഡ് ക്രസന്റുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ഭവനരഹിതരായ കുടുംബങ്ങൾ, കുറഞ്ഞ വരുമാനക്കാർ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുക. ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ദുർബല വിഭാഗങ്ങളുടെ അതിജീവനമാണ് ഖത്തർ റെഡ് ക്രസന്റിന്റെ ലക്ഷ്യം. ഫീൽഡ് ടീമുകൾ ഇതിനോടകം തന്നെ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. പ്രാദേശിക-അന്തർദേശീയ പങ്കാളിത്തത്തിലൂടെ സിറിയൻ ജനതകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്ക് കരുത്തുപകരുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഖത്തർ റെഡ് ക്രസന്റ് അറിയിച്ചു.
Qatar Red Crescent Society (QRCS) launches a major humanitarian project in Syria to provide essential food baskets to 6,125 vulnerable families in Idlib and Aleppo. The initiative, in cooperation with the Syrian Arab Red Crescent, aims to support over 30,000 individuals including displaced persons and the elderly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."