തമിഴകവും പോരാട്ടച്ചൂടിലേക്ക്; വിജയ് യും സ്റ്റാലിനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലും ഇനി പോരാട്ടച്ചൂട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊളത്തൂര്‍ നിയമസഭ മണ്ഡലത്തിലാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചത്. കനത്ത സുരക്ഷയിലായിരുന്നു പത്രിക സമര്‍പ്പണം. മുതിര്‍ന്ന ഡി.എം.കെ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. 2011 മുതല്‍ എം.കെ. സ്റ്റാലിന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊളത്തൂര്‍.
പെരമ്പൂര്‍ നിയമസഭ മണ്ഡലത്തിലാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആരാധകരുടെയും അകമ്പടിയോടെയാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍നിന്നാണ് വിജയ് ജനവിധി തേടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."