HOME
DETAILS

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

  
Web Desk
March 30, 2026 | 5:14 PM

adani ports has provided one crore rupees compensation for anandhus family who died after a stone fell from a lorry t

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കരിങ്കല്ല് കൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം. ബൈക്ക് യാത്രികനായിരുന്ന ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ ആശ്രിതര്‍ക്ക് അദാനി പോര്‍ട്‌സ് ഒരുകോടി രൂപ ജീവനാംശമായി നല്‍കിയെന്ന് ജില്ല കലക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 

2024 മാര്‍ച്ച് 19ന് വിഴിഞ്ഞം-ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ലോറി കുഴിയിലേക്ക് മറിയുകയും ആ സമയം ലോറിയിലുണ്ടായിരുന്ന പാറ തെറിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പരമാവധി സഹായം കുടുംബത്തിന് അനുവദിക്കാനും, അനന്തുവിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയതായും കലക്ടര്‍ കമ്മീഷനെ അറിയിച്ചു. 

family of the youth who died after a stone fell from a lorry transporting rocks for the construction of vizhinjam port will receive compensation of one crore rupees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  6 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  6 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago