
ഉത്രാടപ്പാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി
കോഴിക്കോട്: ഉത്രാടത്തിനു വിയര്‍ത്തോടിയാല്‍ തിരുവോണം കെങ്കേമമാക്കാമെന്ന പഴമൊഴി അക്ഷരാര്‍ഥത്തില്‍ നെഞ്ചേറ്റുകയായിരുന്നു കോഴിക്കോട്ടുകാര്‍. ഉത്രാടപ്പാച്ചിലില്‍ ഇന്നലെ നഗരം വീര്‍പ്പുമുട്ടി. തിരുവോണത്തിനു സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനും അവസാനവട്ട ഷോപ്പിങ്ങിനുമായി എത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ നഗരം മുഴുവന്‍ ദൃശ്യമായത്. വൈകിട്ടോടെ തിരക്ക് കൂടിവന്നു. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി നഗരത്തില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാടദിനമായ ഇന്നലെ രാവിലെ മുതല്‍ മിഠായിത്തെരുവിലും മാനാഞ്ചിറയിലും പാവമണി റോഡിലും പാളയം മാര്‍ക്കറ്റിലും സൂചികുത്താനിടമില്ലാത്ത വിധം തിരക്ക് വര്‍ധിച്ചു. നഗരം പലപ്പോഴും ഗതാഗത കുരുക്കിലമരുകയും ചെയ്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാനം പിടിച്ച വഴിവാണിഭക്കാര്‍ക്കും ഇന്നലെ കച്ചവടം തകൃതിയായിരുന്നു. മഴയില്ലാതിരുന്നതും തെരുവ് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ വിലക്കിഴിവും ഓഫറുകളും ഒരുക്കിയ വന്‍കിട ഷോപ്പിങ് മാളുകളും വലുതും ചെറുതുമായ ഷോറൂമുകളും ഓണം മേളകളും ഉപഭോക്താക്കളെക്കൊണ്ട് നിറഞ്ഞു. തുണിക്കടകളില്‍ റെക്കോഡ് വില്‍പനയാണ് നടന്നത്. പുലര്‍ച്ച അഞ്ചോടെ സജീവമായ പാളയത്തെ പച്ചക്കറി വിപണിയും പൂക്കച്ചവടവും രാത്രി വരെ നീണ്ടു. വൈകിട്ട് പാളയം മാര്‍ക്കറ്റില്‍ എത്തിപ്പെടാന്‍ തന്നെ ജനം പ്രയാസപ്പെട്ടു. സദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്ക് പാളയം പച്ചക്കറി മാര്‍ക്കറ്റിലും പരിസരത്തുമായിരുന്നു. പൂവില്‍പ്പനയുടെ അവസാന ദിവസമായ ഇന്നലെ പൂകച്ചവടക്കാര്‍ക്കും നല്ല കൊയ്ത്തായിരുന്നു. എത്ര വിലകൊടുത്തും പൂ വാങ്ങാന്‍ തിക്കും തിരക്കും കാണാമായിരുന്നു.
ഓണത്തിനു വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി ഏതാനും ദിവസം മുന്‍പ് ആരംഭിച്ച മേളകളിലും ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീയുടെ ഓണച്ചന്ത, കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ ഓണ വിപണി, ഓണം കൈത്തറി എക്‌സ്‌പോ, ഓണം-പെരുന്നാള്‍ ഖാദി മെഗാ എക്‌സ്‌പോ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിലെ ഖാദി ഓണം-പെരുന്നാള്‍ മേള, കൈരളി ഓണം ഫെയര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. പ്രധാന മേളകളെല്ലാം തന്നെ ഇന്നലെ സമാപിച്ചു. മാനാഞ്ചിറ മുതല്‍ പാവമണി റോഡ് വരെ വഴിവാണിഭക്കാര്‍ കൈയടക്കി വച്ചിരിക്കുകയാണ്. വഴിയോരത്ത് 100 മുതല്‍ 2,000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ വില്‍പനയ്ക്കുണ്ടായിരുന്നു.
ചുരിദാര്‍, സാരി, ഉടുപ്പുകള്‍, ടോപ്പുകള്‍ എന്നിവയൊക്കെ അധികമായി വിറ്റുപോയി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായാണ് കച്ചവടക്കാര്‍ എത്തിയിരുന്നത്. ഷോപ്പിങ് മാളുകളിലും വലിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടു. തിയറ്ററുകളിലും ബീച്ചിലും മാനാഞ്ചിറ സ്‌ക്വയറിലും സരോവരം ബയോപാര്‍ക്കിലും പതിവിലുമേറെ ആളുകള്‍ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ ജനിബിഡമാകും.
നിരീക്ഷണത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്‍പ്പെടെ അധികമായി പൊലിസ് സംവിധാനവും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. തിരുവോണത്തലേന്ന് കുടുംബസമേതം ആളുകള്‍ ഷോപ്പിങ്ങിനിറങ്ങിയതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഗതാഗതകുരുക്കില്‍ നിശ്ചലമായി. നഗരത്തിലെ പ്രധാന റോഡുകളിലും നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിലും ഏറെ നേരം നീണ്ട ഗതാഗതസ്തംഭനമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 days ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 3 days ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 3 days ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 3 days ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 3 days ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 days ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 days ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 3 days ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 3 days ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 4 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 4 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 4 days ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 4 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 4 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 4 days ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 4 days ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 4 days ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 4 days ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 4 days ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 4 days ago