HOME
DETAILS

രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാൻ കാരണം സമ്പത്ത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ

  
Web Desk
April 01, 2026 | 2:41 PM

karnataka it and rural development minister priyank kharge has strongly criticized rajeev chandrasekhar

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഐടി-ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കിയതിന്റെ ഏക കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക സ്വാധീനമാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബെംഗളുരുവിൽ ഒരു വ്യവസായി എന്ന നിലയിലോ, രാഷ്ട്രീയക്കാരൻ എന്ന നിലയിലോ, ഭരണതന്ത്രജ്ഞൻ എന്ന നിലയിലോ അദ്ദേഹം സജീവമായി എന്തെങ്കിലും ചെയ്തതായി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ ഐടി ഇലക്ട്രോണിക്‌സ് കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് കർണാകയിലെ ഐടി മേഖലയ്ക്ക് ലഭിച്ച സംഭാവനകളും വളർച്ചയും വട്ടപൂജ്യമായിരുന്നു. ഇവിടെ ചീഫ് ഇലക്ഷൻ കമ്മീഷണറും ഇലക്ഷൻ കമ്മീഷനും ബിജെപിയുമായി ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്. സാമ്പത്തിക സ്വാധീനവും ബിജെപിയുടെ സഹകരണവുമാണ് രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം സ്വീകരിക്കാൻ കാരണം. സുതാര്യമായ ഏതൊരു ഗവൺമെന്റും ആ സത്യവാങ്മൂലം ചവറ്റുകൊട്ടയിൽ തള്ളും. അതുണ്ടായില്ല. ബിജെപിയും എൽഡിഎഫും ഇലക്ഷൻ കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് ഈ കാര്യത്തിലൂടെ വളരെ വ്യക്തമാണ്. 200 കോടി രൂപയുടെ ആസ്തി ഞാൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. 

Karnataka IT and Rural Development Minister Priyank Kharge has strongly criticized Rajeev Chandrasekhar, the BJP state president. Priyank Kharge stated that the only reason Rajeev Chandrasekhar was made the BJP president in Kerala was his financial influence.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  8 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  8 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  8 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  8 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  8 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  8 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  8 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  8 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  8 days ago