ഹജ്ജ് തീർഥാടകർക്ക് വഴികാട്ടിയാവാൻ സ്വദേശി യുവാക്കൾ; 'ബസ് ഗൈഡ്' പദ്ധതിയുമായി മക്ക ചേംബർ
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സഹായിക്കാൻ സ്വദേശി യുവാക്കളും. വിദേശത്തുനിന്നുള്ള തീർഥാടകർക്ക് വഴികാട്ടിയാവാൻ സഊദി പൗരന്മാരെ പ്രാപ്തരാക്കുന്ന 'ബസ് ഗൈഡ്' സീസണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് പ്രത്യേക തൊഴിൽ പദ്ധതി ആരംഭിച്ചു. വിദേശ തീർഥാടകർക്കായുള്ള ഗൈഡൻസ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി. യാത്ര സുഗമമാക്കാനും മികച്ച സേവനം ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനമാണ് മക്ക ചേംബർ നൽകുന്നത്. ബസ് ഗൈഡുകളുടെ ഉത്തരവാദിത്തങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ഫീൽഡ് വർക്കിലെ തയ്യാറെടുപ്പുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് ഇവർക്ക് പ്രത്യേക ക്ലാസുകൾ നൽകും. സഊദി വിഷൻ 2030ന്റെ ഭാഗമായി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ കൂടുതലായി നൽകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Makkah Chamber of Commerce launches a seasonal "Bus Guide" employment program to train Saudi nationals to assist foreign pilgrims and enhance transportation efficiency during Hajj 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."