വ്യക്തിവിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത വേണം; മുന്നറിയിപ്പുമായി സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി
റിയാദ്: വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വെബ്‌സൈറ്റുകൾ വഴിയും സേവനങ്ങൾ തേടുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതിൽ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകൾക്ക് വ്യക്തിഗത രേഖകളോ ബയോമെട്രിക് വിവരങ്ങളോ നൽകരുതെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. സേവനങ്ങൾക്കായി വെബ്‌സൈറ്റുകളെ സമീപിക്കുമ്പോൾ അവയുടെ വിശ്വാസ്യതയും സുരക്ഷയും പരിശോധിക്കണം. ഫിംഗർ പ്രിന്റ്, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ പങ്കുവയ്ക്കുന്നവർ ജാഗ്രത പാലിക്കണം.
സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും മറ്റ് അനൗദ്യോഗിക ആപ്ലിക്കേഷനുകൾ വഴിയും സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയായേക്കാം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അതോറിറ്റി മുൻഗണന നൽകുന്നത്. രാജ്യം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി' ആചരിക്കുന്ന 2026ൽ, അത്യാധുനിക സാങ്കേതികവിദ്യകളുടെ വിശ്വാസയോഗ്യമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങളിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും സൈബർ സുരക്ഷ വളർത്തിയെടുക്കാനും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും 'സ്ഡായ'അറിയിച്ചു.
The Saudi Data and Artificial Intelligence Authority (SDAIA) issues a critical warning against sharing personal data, documents, and biometrics with untrusted websites to prevent fraud and identity theft.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."