HOME
DETAILS

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേർക്ക് പരുക്ക്

  
Web Desk
April 07, 2026 | 2:32 PM

clash in pattambi during finale of election campaign stone pelting and mass fight five injured including police officer

പട്ടാമ്പി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം അതിരുവിട്ടു. പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലിസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർക്ക് പരുക്ക്. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം കല്ലേറിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ‌‌

പരസ്യപ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകിട്ട് അവസാനിക്കുന്നതിനിടെയ്ക്കാണ് സംഘർഷം. ഇരു മുന്നണികളുടെയും റാലികൾ ഒരേസമയം പട്ടാമ്പി നഗരത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവങ്ങളുടെ സം​ഘർഷങ്ങളുടെ തുടക്കം. നഗരമധ്യത്തിൽ ഇരു പാർട്ടി വിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനും കല്ലേറിൽ പരുക്കേറ്റിട്ടുണ്ട്.

ആദ്യം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. ലാത്തിച്ചാർജോടെയാണ് പ്രവർത്തകർ ചിതറി ഓടിയതും രംഗം ശാന്തമായതും. പരുക്കേറ്റ എല്ലാവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിലവിൽ കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

 

violent clashes broke out between ldf and udf workers during the final day of election campaigning (kottikkalasham) in pattambi. the situation escalated into stone-pelting and a mass brawl as both rallies crossed paths in the town.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര സ്ഥിരതയുടെ നെടുംതൂണായി ഗള്‍ഫ് രാജ്യങ്ങള്‍;  ഗള്‍ഫിന്റെ പങ്ക് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍

bahrain
  •  4 days ago
No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  4 days ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 days ago
No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  4 days ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  4 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  4 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  4 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  4 days ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  4 days ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  4 days ago