എസ്.ഐ.ആറില്‍ കടുംവെട്ട്; ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് 27 ലക്ഷം പേര്‍ പുറത്ത്. തിങ്കളാഴ്ച്ച രാത്രിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കൂട്ടത്തോടെ വോട്ട് വെട്ടിയെന്നാണ് ആരോപണമുയരുന്നത്. വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വോട്ട് വെട്ടലില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ അനുമതി തേടിയപ്പോള്‍ മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതോടെ നാളെ രാവിലെ കാണാമെന്ന് കമ്മീഷന്‍ മറുപടി നല്‍കിയെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് ജില്ല തിരിച്ച് വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്നത്. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, പൂര്‍വ വര്‍ധമാന്‍ എന്നിവിടങ്ങളിലാണ് ലക്ഷങ്ങള്‍ പുറത്തായത്. മുര്‍ഷിദാബാദില്‍ നിന്ന് 4.55 ലക്ഷം, നോര്‍ത്ത് 24 പര്‍ഗാനാസ് 3.25 ലക്ഷം, മാള്‍ഡ 2.39 ലക്ഷം, സൗത്ത് 24 പര്‍ഗാനാസ് 2.22 ലക്ഷം, വര്‍ധമാന്‍ 2.09 ലക്ഷം എന്നിങ്ങനെയാണ് പുറത്തായ വോട്ടര്‍മാരുടെ കണക്കുകള്‍.
നേരത്തെ എസ്.ഐ.ആര്‍ നടപടികള്‍ക്കിടെ 60 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പിന്നീട് 32 ലക്ഷം വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി അന്തിമ പട്ടിക പുറത്തിറക്കിയത്. 32,68,119 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 27,16,393 പേര്‍ പുറത്താവുകയും ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ജുഡീഷ്യല്‍ ട്രിബ്യൂണലിന് മുന്നില്‍ ഇനിയും അപ്പീല്‍ നല്‍കാം.
27 lakh names were removed from west bengal’s final voter list after sir; the election commission released it monday night.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."