HOME
DETAILS

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

  
April 12, 2026 | 3:08 AM

kerala assembly election drawing global attention

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ആഗോള ശ്രദ്ധയാകർഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് സന്ദർശക പരിപാടി'യുടെ ഭാഗമായി 9 രാജ്യങ്ങളിൽനിന്നുള്ള 17 അന്താരാഷ്ട്ര പ്രതിനിധികൾ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയും കൃത്യതയും ഊർജസ്വലതയും അവർ നേരിട്ട് അനുഭവിച്ചറിഞ്ഞു.

എസ്‌തോണിയ, ഫിജി, ജോർജിയ, നമീബിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 10 പ്രതിനിധികൾ കൊച്ചിയിലും അൽബേനിയ, സമോവ, സെയ്ഷെൽസ്, സീറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 7 പ്രതിനിധികൾ തിരുവനന്തപുരത്തും സന്ദർശനം നടത്തി.

തെരഞ്ഞെടുപ്പിനെ 'യഥാർഥ ജനാധിപത്യ ഉത്സവം' എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ, വോട്ടർമാരുടെ റെക്കോഡ് പങ്കാളിത്തത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൂക്ഷ്മമായ ആസൂത്രണത്തിലും തടസ്സമില്ലാത്ത നടത്തിപ്പിലും ആശ്ചര്യം പ്രകടിപ്പിച്ചു.

പോളിങ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് അന്താരാഷ്ട്ര പ്രതിനിധികൾ തങ്ങളുടെ സന്ദർശനം ആരംഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായും സ്റ്റേറ്റ് പൊലിസ് നോഡൽ ഓഫിസറുമായും പ്രതിനിധികൾ ആശയവിനിമയം നടത്തി. പോളിങ് സ്റ്റേഷനുകളിലെ 100% വെബ്കാസ്റ്റിങ് നിരീക്ഷിക്കുന്നതിനായി സി.ഇ.ഒ ഓഫിസുകളിൽ സജ്ജീകരിച്ച സി.സി.ടി.വി കൺട്രോൾ റൂമുകൾ സന്ദർശിച്ച അവർ, സുതാര്യതയുടെ കരുത്തുറ്റ തൂണാണെന്ന് വിശേഷിപ്പിച്ചു.

പോളിങ് ദിനത്തിൽ രാവിലെ മോക്ക് പോളുകൾ നിരീക്ഷിച്ച സംഘം, തുടർന്ന് കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചു. റാംപുകൾ, വീൽചെയറുകൾ, വളണ്ടിയർമാർ, ക്രഷ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളെ അവർ പ്രശംസിച്ചു. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഉപയോഗം ശ്രദ്ധേയമാണെന്നും ഇവിടെനിന്ന് പഠിച്ച കാര്യങ്ങൾ തങ്ങളുടെ നാട്ടിലും നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സീറ ലിയോൺ പ്രതിനിധി അബൂബക്കർ മഹ്‌മൂദ് കൊറോമ അഭിപ്രായപ്പെട്ടു.

The Kerala Legislative Assembly election is drawing global attention. As part of the Election Commission of India’s ‘International Election Visitors’ Programme,’ 17 delegates from 9 countries directly assessed the election process in Kerala.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  5 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  5 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  5 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  5 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  5 days ago
No Image

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

Kerala
  •  5 days ago
No Image

ആരാകും മുഖ്യമന്ത്രി?; കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍, കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ 

Kerala
  •  5 days ago
No Image

'യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍...'; രൂക്ഷമായി വിമര്‍ശിച്ച് എം.എം. മണി

Kerala
  •  5 days ago
No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  5 days ago


No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago