HOME
DETAILS

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

  
Web Desk
April 14, 2026 | 4:47 AM

hormuz blockade continues as warships deployed rising tensions amid trump claim iran ready for talks

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് ഏര്‍പെടുത്തിയ ഉപരോധം തുടരുന്നു. ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയാനാണ് നാവികസേനയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്  ട്രംപ് നല്‍കിയ നിര്‍ദ്ദേശം. പാകിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉപരോധം കടുപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചത്. 

അതേസമയം, ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. 'ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു' എന്ന് തന്നോട് പറഞ്ഞു-  യു.എസ് പ്രസിഡന്റ് അവകാശപ്പെടുന്നു. 

എന്നാല്‍ പ്രദേശത്ത് വീണ്ടും യുദ്ധഭീതി ഉടലെടുത്തിരിക്കുകയാണ്. ഹോര്‍മുസില്‍ യു.എസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. യു.എസ്.എസ് ട്രിപോളി കപ്പല്‍ കടലില്‍ നിലയുറപ്പിച്ചതായും നിരവധി എ35 യുദ്ധവിമാനങ്ങള്‍ കപ്പലില്‍ സജ്ജമാക്കിയതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഒമാന്‍ കടലിടുക്കില്‍ യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ വിമാന വാഹിനി കപ്പലും രണ്ടു മിസൈല്‍ പ്രതിരോധ കപ്പലുകളും നീങ്ങുന്നത് ഉപഗ്രഹ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. അതേസമയം, ഹോര്‍മുസില്‍ ഏതെങ്കിലും സൈനിക ഇടപെടല്‍ ഉണ്ടായാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും തുടരുകയാണ്. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് ഇസ്‌ലാമാബാദില്‍ ആതിഥേയത്വം വഹിക്കാമെന്ന് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ ഇസ്‌റാഈല്‍, ലബനാന്‍ ചര്‍ച്ച ഇന്ന് അമേരിക്കയില്‍ നടക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ദക്ഷിണ ലബനാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്. അതിനാല്‍ ചര്‍ച്ച പ്രഹസനമാണെന്ന് ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നു. 

ഹോര്‍മുസ് ഉപരോധം
ഇറാന്‍- യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഹോര്‍മുസിലേക്ക് പോകുന്നതും വരുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്കുനേരെ അടുക്കുന്ന ഇറാന്‍ കപ്പലുകളെ ഇല്ലാതാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് ഹോര്‍മുസില്‍ യു.എസ് നാവിക സേനയുടെ ഉപരോധം തുടങ്ങിയത്.

ഏതു രാജ്യത്തിന്റെ പതാകയുള്ള കപ്പലുകളും ഒമാന്‍ കടലിടുക്ക്, അറബി കടല്‍, ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്ക് എന്നിവിടങ്ങളില്‍ തടയപ്പെടാമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. കപ്പല്‍ പിടിച്ചെടുക്കുകയോ തടയുകയോ തിരിച്ചുവിടുകയോ ചെയ്‌തേക്കാം. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ മനുഷ്യ സഹായ കപ്പലുകള്‍ മാത്രമാണ് അനുവദിക്കുകയെന്നും യു.എസ് സൈന്യം പറഞ്ഞു.

അതിനിടെ ഖത്തര്‍ പ്രധാനമന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. ഖത്തറിനെതിരേയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. വെടിനിര്‍ത്തലിനു പിന്നാലെ ഇറാനുമായി ചര്‍ച്ച നടത്തുന്ന ആദ്യ ജി.സി.സി രാജ്യം കൂടിയാണ് ഖത്തര്‍. ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. ഇസ്്ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും യു.എസും ഇറാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്ന് മധ്യസ്ഥരായ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു.

ട്രംപിനു വഴങ്ങില്ലെന്ന് നാറ്റോ; എന്തു സമ്മര്‍ദമുണ്ടായാലും പിന്തുണയ്ക്കില്ല: ബ്രിട്ടന്‍
തെഹ്‌റാന്‍: ഇറാനെതിരേ ഹോര്‍മുസ് ഉപരോധിക്കാനുള്ള യു.എസ് തീരുമാനത്തെ പിന്തുണയ്ക്കാതെ നാറ്റോ രാജ്യങ്ങള്‍. ഹോര്‍മുസ് തുറക്കണമെന്ന് നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്ന യു.എസിന്റെ ഉപരോധത്തോട് സഹകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. 

നാറ്റോയിലെ പ്രധാന കക്ഷികളായ ബ്രിട്ടനും ഫ്രാന്‍സുമാണ് യു.എസിന്റെ ഉപരോധത്തോട് സഹകരിക്കില്ലെന്ന് അറിയിച്ചത്. എന്തു സമ്മര്‍ദമുണ്ടായാലും ഹോര്‍മുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. 32 രാജ്യങ്ങളാണ് നാറ്റോയിലെ അംഗങ്ങള്‍. നേരത്തെ ഇറാന്‍ യുദ്ധത്തില്‍ പങ്കു ചേരാത്തതിന് യു.എസ് നാറ്റോ വിടുമെന്ന് ട്രംപ് ഭീഷണപ്പെടുത്തിയിരുന്നു. 
ഹോര്‍മുസ് തുറക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. നാറ്റോ ഹോര്‍മുസില്‍ ഇടപടണോ വേണ്ടയോ എന്നത് 32 രാജ്യങ്ങള്‍ ചേര്‍ന്നാണ് അഭിപ്രായ ഐക്യം രൂപീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  ഫ്രാന്‍സും ബ്രിട്ടനും മറ്റു രാജ്യങ്ങളും വീണ്ടും യോഗം വിളിച്ച് ഹോര്‍മുസ് വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഹോര്‍മുസ് നയതന്ത്ര ഇടപെടലിലൂടെ തുറക്കണമെന്ന് തുര്‍ക്കിഷ് വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനും പറഞ്ഞു.

ഇന്ത്യന്‍ കപ്പലുകളില്‍നിന്ന് ടോള്‍ ഈടാക്കില്ലെന്ന് ഇറാന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ യാതൊരു തുകയും ഈടാക്കിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും മികച്ച ബന്ധമാണെന്നും ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതി ഫതാലി പറഞ്ഞു. ഇന്ത്യയെ വിശ്വസ്തനായ പങ്കാളിയായാണ് കാണുന്നത്. ഈ ദുഷ്‌കരമായ സമയത്തും നല്ല ബന്ധമാണുള്ളത്. ഇറാനും ഇന്ത്യയ്ക്കും പൊതുവായ താല്‍പര്യങ്ങളാണുള്ളതെന്നും ഫതാലി പറഞ്ഞു.

ഗള്‍ഫിലെ തുറമുഖങ്ങളൊന്നും സുരക്ഷിതമാകില്ല: ഇറാന്‍
തെഹ്‌റാന്‍: ഹോര്‍മുസില്‍ യു.എസ് ഉപരോധം നടത്തിയാല്‍ ഗള്‍ഫ് മേഖലയിലെ തുറമുഖങ്ങളൊന്നും സുരക്ഷിതമാകില്ലെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. സുരക്ഷ എല്ലാവര്‍ക്കും ഇല്ലെങ്കില്‍ ആര്‍ക്കും ഉണ്ടാകില്ല. ഏകപക്ഷീയമായ നീക്കങ്ങള്‍ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. അന്താരാഷ്ട്ര കപ്പല്‍പ്പാത ഉപരോധിക്കുന്നത് സമുദ്ര നിയമങ്ങളുടെ ലംഘനമാണ്. ഗള്‍ഫിലെയും ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമല്ലെന്നും ഇറാന്‍ സൈന്യം പറഞ്ഞു.

tensions escalate in the strait of hormuz as military warships are deployed and fears of conflict grow, while donald trump claims iran has signaled willingness to enter negotiations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  8 days ago
No Image

ദുബൈയിൽ വാടക കുടിശ്ശികയുള്ളവർക്ക് ആശ്വാസം; ഒരു മില്യൺ ദിർഹത്തിന്റെ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു

uae
  •  8 days ago
No Image

ദുബൈയിൽ 1.5 ബില്യൺ ദിർഹത്തിന്റെ അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  8 days ago
No Image

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

Cricket
  •  8 days ago
No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  8 days ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  8 days ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  8 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  8 days ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  8 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  8 days ago