HOME
DETAILS

ക്ലാസില്‍ ഗെയിം കളിക്കുന്നത് വിലക്കി; അധ്യാപികയുടെ മൂക്കിടിച്ച് തകര്‍ത്ത് വിദ്യാര്‍ഥി

  
Web Desk
April 14, 2026 | 6:19 AM

student-attacks-teacher-classroom-mobile-game-ban-assault-incident

ചെങ്ങന്നൂര്‍: മാലദ്വീപിലെ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്മിത എന്‍ പിള്ളയ്ക്കാണ് (35) വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപില്‍ ഗഫ് ധാല്‍ അടോള്‍ സ്‌കൂളില്‍ ഏപ്രില്‍ 12നായിരുന്നു സംഭവം. അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പെട്ട സ്മിത വിദ്യാര്‍ഥിയെ താക്കീത് ചെയ്‌തെങ്കിലും നിര്‍ത്താന്‍ തയ്യാറായില്ല. 

ഇതോടെ സംഭവം വീഡിയോ പകര്‍ത്തി പ്രിന്‍സിപ്പലിനെ അറിയിക്കുമെന്ന് സ്മിത പറഞ്ഞു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ഥി സ്മിതയുടെ ഫോണ്‍ എടുത്ത് വലിച്ചെറിയുകയും മുഖത്ത് തുടര്‍ച്ചയായി ഇടിക്കുകയുമായിരുന്നു. 

രക്തംവാര്‍ന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അധ്യാപകരെല്ലാം കൂടി ആംബുലന്‍സില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് സ്മിത ഈ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്മിതയുടെ ഭര്‍ത്താവ് ദീപക് വ്യക്തമാക്കി. 

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

A shocking incident has been reported where a student allegedly assaulted a teacher after being stopped from playing games in class. The attack resulted in serious injury to the teacher, raising concerns about discipline and safety in educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!

Cricket
  •  5 hours ago
No Image

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ; തീ പടര്‍ന്നത് മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണില്‍, ആളുകളെ മാറ്റി

Kerala
  •  6 hours ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്താൻ ചാനലിന് 'പണി' കിട്ടി! ഇന്ത്യൻ ഗാനങ്ങൾ കാണിച്ചതിന് നോട്ടീസ്

International
  •  6 hours ago
No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  7 hours ago
No Image

ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍

uae
  •  7 hours ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

National
  •  7 hours ago
No Image

ആൻഫീൽഡ് വിടാനോരുങ്ങി ഇതിഹാസം; ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് എന്ന് റിപ്പോർട്ടുകൾ

latest
  •  7 hours ago
No Image

കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Kerala
  •  7 hours ago
No Image

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

Cricket
  •  7 hours ago