HOME
DETAILS

ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വര്‍ണം!

  
April 15, 2026 | 2:47 AM

1700 grams of gold stolen from sabarimala

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രം വൈകുന്നതിനിടെ, ആകെ കവർന്നത് 1700 ഗ്രാം സ്വര്‍ണമെന്ന് അന്തിമ നിഗമനം. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. അതിനിടെ, കുറ്റപത്രം ബോധപൂർവം വൈകിപ്പിക്കുകയാണെന്ന സംശയവും ഉയരുന്നുണ്ട്. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കാത്തതാണ് സംശയത്തിന് കാരണമാകുന്നത്. 
എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന്‍ അനുമതി തേടണം. ഇതിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷം അനുമതി തേടാമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. അടുത്ത സർക്കാരിൻ്റെ നിലപാട് കുറ്റപത്രം സമർപ്പിക്കുന്നതിലടക്കം നിർണായകമാകും. ഇതാണ് എസ്.ഐ.ടി മെല്ലെപ്പോക്ക് തുടരാൻ ഒരു കാരണം. 
രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസില്‍ ആകെ 15 പ്രതികളാണുള്ളത്. എന്‍. വാസു ദ്വാരപാലക ശിൽപ കേസില്‍ മാത്രമാണ് പ്രതി. 
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ കവർച്ച കേസിൽ 15 പ്രതികളും കട്ടിളപാളി മോഷണത്തിൽ 14 പ്രതികളുമാണുള്ളത്. പ്രതിപ്പട്ടികയിലുള്ള ചിലർ മാപ്പുസാക്ഷികളാകും. എല്ലാ നടപടികളും പൂർത്തിയാക്കി ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. ജംഷഡ്പൂർ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്.  ഫലം വന്നാലേ പാളികൾ മാറ്റിയോ എന്നതിൽ വ്യക്തത വരൂ. അന്വേഷണസംഘത്തിലെ ഒരു എസ്.പി  വിരമിച്ചിട്ട് പകരക്കാരനെ ഇതുവരെ നിയമിച്ചിട്ടുമില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  2 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  2 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago


No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago