HOME
DETAILS

നിതിന്‍ രാജിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം; ജാതി വിവേചന ആരോപണം തള്ളി കോളജ് മാനേജ്‌മെന്റ്

  
April 19, 2026 | 4:44 AM

nithin rajs death management blames loan app harassment denies caste discrimination

 

കണ്ണൂര്‍: നിതിന്‍ രാജിന്റെ ആത്മഹത്യ ജാതിവിവേചനമല്ലെന്ന് തള്ളി കോളജ് മാനേജ്‌മെന്റ്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് കോളജ് മാനേജ്‌മെന്റിന്റെ വാദം.

നിതിനെതിരെ ജാതി വിവേചനം ഉണ്ടായെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മാനേജ്‌മെന്റ് എം.ഡി അദ്‌നാന്‍ വ്യക്തമാക്കി. സഹോദരീ ഭര്‍ത്താവിന് വേണ്ടി നിതിന്‍ എടുത്ത ലോണിന്റെ റഫറന്‍സ് നമ്പറായി അധ്യാപികയുടെ ഫോണ്‍ നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.

അധ്യാപികയുടെ ഫോണ്‍ നമ്പറിലേക്ക് ലോണ്‍ ആപ്പുകാരില്‍ നിന്ന് കോളുകള്‍ വന്നതോടെ അധ്യാപിക ഇത് മാറ്റാന്‍ നിതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്ന നിലപാടിലായിരുന്നു നിതിന്‍. ഇതോടെ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് നിതിന്‍ ജീവനൊടുക്കിയത്. നിതിന് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കോളജ് നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ നിതിനുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, കേസില്‍ അറസ്റ്റിലായ ലോണ്‍ ആപ്പ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിനെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിന്റെ മരണത്തിന് പിന്നില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എസ്.സി/എസ്.ടി കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മാനേജ്‌മെന്റ് ഇപ്പോള്‍ പുതിയ വിശദീകരണവുമായി വന്നിരിക്കുന്നത്. ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയും സൈബര്‍ സെല്ലില്‍ പരാതിപ്പെടുമെന്ന അധ്യാപികയുടെ നിലപാടുമാണ് നിതിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് മാനേജ്‌മെന്റ് വാദം. ഈ സാഹചര്യത്തില്‍, ലോണ്‍ ആപ്പുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സൈബര്‍ പീഡനങ്ങളെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

 

The management of Anjarakandy Dental College stated that student Nithin Raj committed suicide due to harassment from loan app agents and not because of any caste-based discrimination.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  6 hours ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  6 hours ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 hours ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 hours ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 hours ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  8 hours ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  8 hours ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  8 hours ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  8 hours ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  8 hours ago