HOME
DETAILS

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് മക്കളും പൊലിസ് പിടിയില്‍

  
April 19, 2026 | 3:00 AM

Youth stabbed to death in Thrissur father and two sons arrested

 

തൃശൂര്‍: തൃശൂരിലെ മാടക്കത്തറയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസികളായ അച്ഛനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാല് സെന്റ് ഉന്നതി സ്വദേശി നിഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ജിന്റോ, സഹോദരന്‍ ജെയ്‌സണ്‍, അച്ഛന്‍ ഔസേപ്പ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിഖിലിന്റെ സുഹൃത്തായ ഷാമോനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഷാമോനും പ്രതി ജിന്റോയും തമ്മില്‍ നേരത്തെ തന്നെ ശത്രുത നിലനിന്നിരുന്നു. നിഖിലും ഷാമോനും ലഹരി ഉപയോഗിക്കുന്ന വിവരം ജിന്റോ പൊലിസിനെ അറിയിച്ചതാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണം.

കഴിഞ്ഞ ദിവസം രാത്രി നിഖിലും ഷാമോനും ജിന്റോയുടെ വീട്ടിലെത്തി വാക്കേറ്റമുണ്ടാക്കിയിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ജിന്റോ നിഖിലിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. തോളില്‍ ആഴത്തില്‍ മുറിവേറ്റ നിഖില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. കൈയ്ക്കും മുഖത്തും പരിക്കേറ്റ ഷാമോന്‍ നിലവില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

A 22-year-old youth was stabbed to death in Thrissur's Madakkathara following a dispute over drug-related issues, leading to the arrest of three neighbors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  2 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  2 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  2 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  2 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  2 days ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  2 days ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  2 days ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  2 days ago
No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  2 days ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago