വാല്‍പ്പാറയില്‍ വൃദ്ധയായ സ്ത്രീയെ പുലി കടിച്ചു കൊന്നു തിന്നു
ചാലക്കുടി: വാല്‍പ്പാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വൃദ്ധയായ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തി. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന എന്നാസ്സി അമ്മാള്‍ (70) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വീടിന് സമീപത്തെ തോട്ടത്തിലാണ് പുലി ഭക്ഷിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാസ്സി അമ്മാളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
A 70-year-old woman was fatally attacked and partially consumed by a leopard near Sholayar Dam in Valparai, sparking panic among local residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."