HOME
DETAILS

വാൽപ്പാറ ദുരന്തം; അസാധാരണ ഏകോപനം: മൃതദേഹങ്ങൾ നാട്ടിലെത്തിയത് മണിക്കൂറുകൾക്കുള്ളിൽ

  
Web Desk
April 19, 2026 | 1:40 AM

Valparai tragedy Extraordinary coordination Bodies arrived home within hours

പാങ്ങ് (മലപ്പുറം): വാൽപ്പാറയിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞ ഒമ്പത് പേരുടേയും മൃതദേഹങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നാട്ടിലെത്തിച്ച് സംസ്‌കരിക്കാനായത് ഇരു സംസ്ഥാനങ്ങളും തമ്മിൽ നടത്തിയ അസാധാരണ ഏകോപനത്തിന്റെ ഫലം. സാധാരണ ഇത്തരം അപകടങ്ങളിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ രണ്ട് സംസ്ഥാനങ്ങളുടെയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ 24 മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. 

എന്നാൽ, ഇവിടെ ദുരന്തത്തിന്റെ ഗൗരവവും പൊതുസമൂഹത്തിന്റെ വികാരവും മാനിച്ച് കേരളം, തമഴ്‌നാട് ഭരണകൂടങ്ങൾ അസാധാരണമായ ഏകോപനത്തോടെ പ്രവർത്തിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ തന്നെ ജില്ലാ ഭരണകൂടങ്ങൾ, പൊലിസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് എന്നിവ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു. തമഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ ആംബുലൻസുകൾ വിന്യസിച്ചു. വഴിയിലുടനീളം ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കി. രാത്രിയിലുടനീളം നടപടികൾ പുരോഗമിച്ച് പുലർച്ചെ അഞ്ചു മണിക്ക് മുമ്പായി തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ആറു മണിയോടെ നാട്ടിലേക്ക് പുറപ്പെട്ടു.

രാവിലെ ഒമ്പത് മണിയോടെ പാങ്ങ് ഗവ.  ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, കെ.പി.എ മജീദ്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശൈലജ ടീച്ചർ അടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാനെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago