HOME
DETAILS

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

  
April 18, 2026 | 6:25 PM

police arrest father in daughter suicide case

ഗുവാഹത്തി: അസമിലെ കാംരൂപ് മെട്രോ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് പിടിയില്‍. ഇയാള്‍ ദീര്‍ഘകാലമായി കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി മാതാവ് ആരോപിച്ചു. ഇവരുടെ പരാതിയിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഏപ്രില്‍ 15നാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ അമ്മയുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പിതാവ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും, നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഏപ്രില്‍ 17ന് പുലര്‍ച്ചെയാണ് പൊലിസ് പിന്തുടര്‍ന്ന് പിടികൂടിയത്. 

കണ്ടെടുത്ത ആത്മഹത്യ കുറിപ്പ് തെളിവായി ശേഖരിച്ചെന്നും, കുറിപ്പിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പൊലിസ് പറയുന്നത്. എങ്കിലും പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറിപ്പിന് സാമ്യമുണ്ട്. കുട്ടിയുടെ മൃതദേഹം പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. 

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രതി നിഷേധിച്ചിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകവെ 'ഞാന്‍ ഒന്നും ചെയ്തിട്ടില്ല, അവള്‍ കള്ളം പറഞ്ഞതാണ്' എന്ന് പ്രതി വിളിച്ച് പറഞ്ഞിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  4 hours ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  5 hours ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  5 hours ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  6 hours ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  6 hours ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  7 hours ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  7 hours ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  8 hours ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  8 hours ago
No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  9 hours ago

No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  11 hours ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  12 hours ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  12 hours ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  12 hours ago