HOME
DETAILS

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

  
Web Desk
April 19, 2026 | 6:40 AM

vd-satheesan-criticises-minister-inauguration-drama-election-kerala

കൊച്ചി: വയനാട് ടൗണ്‍ഷിപ്പിലെ വീടിന്റെ വിള്ളല്‍ റവന്യൂ മന്ത്രി കെ.രാജന്‍ പരിശോധിച്ചതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചോര്‍ച്ച പരിശോധിക്കേണ്ടത് എന്‍ജിനീയര്‍മാരാണ്, മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ഉദ്ഘാടന നാടകം മാത്രമായിരുന്നു. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വീടുകളില്‍ ഇതുവരെ ആര്‍ക്കും താമസിക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഹുല്‍ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സര്‍ക്കാര്‍ നിര്‍മ്മിച്ച വീടിന്റെ അവസ്ഥ ഇതാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമായിരുന്നു ടൗണ്‍ഷിപ്പ് ഉദ്ഘാടനമെന്നും അദ്ദേഹം പറഞ്ഞു. 

വീടിന് വിള്ളലുണ്ടായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്. വീടുകളിലൊന്നും വിള്ളലുണ്ടായിട്ടില്ലെന്നും മേല്‍ക്കൂരയില്‍ നിന്ന് വെള്ളം കിനിഞ്ഞുവന്ന പാടാണെന്നുമാണ് മന്ത്രി പറഞ്ഞത്. വിള്ളല്‍ രേഖപ്പെടുത്തിയ ഭാഗങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

അതേസമയം, വയനാട് ടൗണ്‍ഷിപ്പിലെ വീട് നിര്‍മാണത്തില്‍ അപാകത ആരോപിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി. ചൂരല്‍മല സ്വദേശി പുത്തന്‍പീടിക മുഹമ്മദ് ഷമീറിന് ലഭിച്ച വീട്ടില്‍ രണ്ടിടത്തായി ചോര്‍ച്ച കണ്ടെത്തി. ചോരുന്ന ഭാഗങ്ങളില്‍ സ്‌ക്രൂ അടിച്ചുകയറ്റി ചോര്‍ച്ച അടയ്ക്കാനാണ് ശ്രമം. അശാസ്ത്രീയമായ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വീട് കൈമാറുന്നതിന് മുമ്പ് തന്നെ ചോരാന്‍ കാരണമെന്നും ഷമീര്‍ ആരോപിച്ചു. ടൗണ്‍ഷിപ്പിലെ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട ഒന്ന് ജി. 87ാം നമ്പര്‍ വീടാണ് മുഹമ്മദ് ഷമീറിനും കുടുംബത്തിനും ലഭിച്ചത്. രണ്ട് കിടപ്പുമുറികളിലാണ് ചോര്‍ച്ചയുള്ളത്. രണ്ടാഴ്ച മുമ്പ് വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് വെള്ളം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞദിവസം എത്തിയപ്പോഴാണ് ചോര്‍ച്ചയുള്ള ഭാഗത്ത് സ്‌ക്രൂ അടിച്ചുകയറ്റിയ നിലയില്‍ കണ്ടത്. മുകളില്‍ അപ്പോക്‌സി ചെയ്താണ് ചോര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ചിട്ടുള്ളത്.

വീട് കൈമാറുന്നതിന് മുമ്പേ ഇതാണ് അവസ്ഥയെങ്കില്‍ ഭാവിയില്‍ എന്താകും അവസ്ഥയെന്നും ഇദ്ദേഹം ചോദിക്കുന്നു. ടൗണ്‍ഷിപ്പില്‍ എത്തിയ റവന്യൂ മന്ത്രി കെ. രാജനോടും ഷമീര്‍ വീടിന്റെ അപാകത ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, എല്ലാ അപാകതകളും പരിഹരിച്ചാണ് വീട് കൈമാറുകയെന്നും നിര്‍മാണഘട്ടത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഇതെന്നുമാണ് ഊരാളുങ്കല്‍ അധികൃതരുടെ വിശദീകരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ധൃതിയില്‍ നിര്‍മാണം പൂര്‍ത്തികരിക്കാനുള്ള നീക്കമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.

 

Opposition Leader V. D. Satheesan has criticised the government, stating that it is the responsibility of engineers—not ministers—to inspect issues like leaks. He alleged that recent inaugurations conducted ahead of elections were merely a “drama” aimed at political gain.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  3 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  3 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  3 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  3 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  3 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  3 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  3 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  3 days ago