ഹിലരി ക്ലിന്റണ് യുഎസ് പ്രസിഡന്റാവാനുള്ള പൂര്‍ണ ആരോഗ്യമുണ്ടെന്ന് ഡോക്ടര്‍
വാഷിങ്ടണ്‍; ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് യുഎസ് പ്രസിഡന്റാവാനുള്ള പൂര്‍ണ ആരോഗ്യമുണ്ടെന്ന് ഡോക്ടര്‍ലിസ ബര്‍ദാക്. മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ഹിലരി പ്രചാരണ രംഗത്ത് സജീവമാകാനാണ് സാധ്യത.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഹിലരിയുടെ അനാരോഗ്യം പ്രചാരണത്തിന് വിഷയമാക്കി കൂടുതല്‍ സ്വധീനം നേടാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. അതിനായി പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വാക്താവ് പറഞ്ഞു. അതേസമയം തനിക്കിപ്പോഴും 30 വയസ്സിന്റെ ചുറുചുറുക്കാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഹിലരിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ആശങ്കയിലായ ഡെമോക്രാറ്റിക് ക്യാംപിന് ആശ്വാസമായാണ് ഡോക്ടറുടെ അറിയിപ്പുണ്ടായത്. പത്ത് ദിവസം ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ ലിസ ബര്‍ദാക് നല്‍കിയ കത്തില്‍ പറയുന്നു. യുഎസിന്റെ അടുത്ത പ്രസിഡന്റാവാനുള്ള ആരോഗ്യം ഹിലരിക്കുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ഇപ്പോള്‍ സ്ഥാനാര്‍ഥികളുടെ ആരോഗ്യമായി മാറിയിരിക്കുകയാണ്. പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കല്‍ ഇരു സ്ഥാനാര്‍ഥികളുടെയും മുഖ്യ ആവശ്യമായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ പ്രസിദ്ധ മെഡിക്കല്‍ ടോക് ഷോ ആയ ഡോക്ടര്‍ ഷോസില്‍ പങ്കെടുത്തായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ ആരോഗ്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും അദ്ദേഹം ഷോയില്‍ ഹാജരാക്കി.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിക്കിടെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അറുപത്തെട്ട് വയസ്സുള്ള ഹിലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ന്യൂമോണിയ സ്ഥിരീകരിച്ചത്.
വിശ്രമത്തിലൂടെയും ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെയും എല്ലാത്തിനെയും ഹിലരി മറികടക്കുമെന്ന് ഹിലരിയുടെ ഡോക്ടറായ ലിസ ബര്‍ദാക് പറഞ്ഞു. ആരോഗ്യത്തോടെ യു.എസ് പ്രസിഡണ്ടാകാന്‍ ഹിലരിക്ക് കഴിയുമെന്ന് യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."