HOME
DETAILS

വരികൾക്ക് ഇമ്പമേകാൻ 'കടക്കുപുറത്തും' 'വനവാസവും'; തിരഞ്ഞെടുപ്പ് വിജയാഹ്ലാദ ​ഗാനങ്ങൾ ചിട്ടപ്പെടുത്തി മുന്നണികൾ 

  
സുനി അൽഹാദി
April 21, 2026 | 2:12 AM

parody election songs are ready for udf and ldf

കൊച്ചി: നിമസഭാതെരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനിയുമുണ്ട് രണ്ടാഴ്ചയെങ്കിലും വിജയാരവത്തിന്കൊഴുപ്പുകൂട്ടാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫും എൽ.ഡി.എഫും.വോട്ടെണ്ണിക്കഴിയുമ്പോൾ  ആഹ്ലാദപ്രകടനത്തിന് മാറ്റുകൂട്ടാൻ തകർപ്പൻഗാനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പഴയതും പുതിയതുമായ സിനിമാഗാനങ്ങളുടെയും മാപ്പിളപ്പാട്ടിൻ്റെയുമൊക്കെ ഈണത്തിലാണ് ഗാനങ്ങൾ ഒരുങ്ങുന്നത്. കാൽ നൂറ്റാണ്ടായിവിവിധ തെരഞ്ഞെടുപ്പുകൾക്ക് പ്രചരണഗാനങ്ങൾചിട്ടപ്പെടുത്തിവരുന്ന അബ്ദുൽ ഖാദർ കാക്കനാടിൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിൻ്റെ വിജയമാഘോഷിക്കാൻ ഗാനങ്ങളുടെ റെക്കോഡിങ്  നടന്നത്. എൽ.ഡി.എഫ് വിജയം ആഘോഷിക്കാൻ  പൊതുഗാനം ചിട്ടപ്പെടുത്തിയപ്പോൾ യു.ഡി.എഫ് ആകട്ടെ പൊതുഗാനം കൂടാതെസ്ഥാനാർഥികളുടെ പേരിലും വിജയാഹ്ലാദഗാനങ്ങൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. 

വിജയാഹ്ലാദഗാനത്തിലും 'കടക്കുപുറത്തും' 'വനവാസവും' ഒക്കെ ഇടംപിടിച്ചിട്ടുണ്ട്. നാടൻ പാട്ടിൻ്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന  എൽ.ഡി.എഫിൻ്റെ ആഹ്ലാദഗാനം  തുടങ്ങുന്നത് ഇങ്ങനെയാണ്.  

വോട്ടുപെട്ടി പൊട്ടിച്ചപ്പോൾ യു.ഡി.എഫ് ഞെട്ടി
ഇടതുപക്ഷ മുന്നണി തുടർഭരണം നേടി
വനവാസത്തിന് പോകുവാനായ്
ഒരുങ്ങിനിന്നോ വി.ഡി
മൂന്നാംവട്ടവും തുടർഭരണം ഇടതുമുന്നണി നേടി ...മലയാളക്കര ഇടതിനൊപ്പം ചുവന്നു, ജനവിധികണ്ട് യു.ഡി.എഫ് തലയിൽ മുണ്ടിട്ടോടി...
തുടങ്ങീ വരികളും എൽ.ഡി.എഫ് ഗാനത്തിലുണ്ട്.
കടക്ക് പുറത്ത് എന്ന് ഇടിവെട്ടി
പറഞ്ഞോനെ പിരടിക്ക് 
പിടിച്ചിറക്കി
ജനമോ സഹികെട്ട് 
ഗതികെട്ട
പിണറായി ഭരണത്തെ ഇക്കുറിയോ തീർപ്പാക്കി
ക്യാപ്റ്റൻ്റെ പി.ആർ തള്ളുംപാഴാക്കി.... 
എന്നവിജയഗാനം കടക്കണ്ണിൻ മുനകൊണ്ട് എന്നമാപ്പിളപ്പാട്ടിൻ്റെ ഈണത്തിലാണ് യു.ഡി.എഫിനായി തയാറായിരിക്കുന്നത്.

ശാസ്താവിൻ്റെസ്വർണംകട്ട് പുട്ടടിച്ചോരിവർ, മരുമോനും അമ്മാച്ചനും കേരളത്തെ കുഴക്കി, പണ്ടേബംഗാളും ത്രിപുരയുംപോയ് ഇന്നിപ്പം ദേ കേരളം പോയ്,പിണറായിസം ആകെയും തരിപ്പണമായി 
തുടങ്ങിയ വരികളും യു.ഡി.എഫിൻ്റെ വിജയാഹ്ലാദഗാനത്തിലുണ്ട്. ബി.ജെ.പി പൊതുഗാനങ്ങളൊന്നുംതയാറാക്കിയിട്ടില്ലെങ്കിലും വിജയപ്രതീക്ഷയുള്ള ചില മണ്ഡലങ്ങളിൽ ഗാനങ്ങൾ തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയം ഒരുപോലെ അവകാശപ്പെടുന്ന യു.ഡി.എഫും എൽ.ഡി.എഫും വിജയാഘോഷത്തിൻ്റെ തയാറെടുപ്പും വീറോടെതന്നെയാണ് നടത്തിയിരിക്കുന്നത്.പെയ്തിറങ്ങുന്ന വരികൾ 'കടക്കുപുറത്തോ ' അതോ 'വനവാസമോ' എന്നറിയാൻ  മേയ് നാലുവരെ കാത്തിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

Kerala
  •  2 hours ago
No Image

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം  

Kerala
  •  3 hours ago
No Image

ആശങ്കയുയർത്തി അമീബിക് മസ്തിഷ്‌ക ജ്വരം; ഈ വർഷം ഇതുവരെ  83 പേർക്ക് രോഗം; 15 മരണം

Kerala
  •  3 hours ago
No Image

ലോൺ ആപ്പ് സംഘങ്ങളുടെ പ്രവർത്തന രീതി ഇങ്ങനെ; ആദ്യം സ്വകാര്യത ചോർത്തും; പിന്നീട് വായ്പ നിശ്ചയിക്കും

Kerala
  •  3 hours ago
No Image

വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രതൈ; അപ്‌ഡേറ്റിന്റെ മറവിൽ അക്കൗണ്ട് ചോർത്താൻ സൈബർ സംഘം

Kerala
  •  3 hours ago
No Image

മെഡിസെപ്: നോഡൽ ഓഫിസർമാരുടെ നമ്പറുകൾ അപൂർണം; ഗുണഭോക്താക്കൾക്ക് തിരിച്ചടി

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രിക്കസേര; കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവം

Kerala
  •  3 hours ago
No Image

ഫലം വരുവോളം ചങ്കിടിപ്പ്; തവനൂരിലേത് പ്രവചനാതീതം

Kerala
  •  3 hours ago
No Image

ഒന്നൂടെ തുടങ്ങാമിനി... വിടപറഞ്ഞ അധ്യാപകരുടെ ഓർമകളുമായി പാങ് ജി.എൽ.പി ഇനി പുതുമോടിയിലേക്ക് 

Kerala
  •  3 hours ago
No Image

ബം​ഗാളിലും, തമിഴ്നാട്ടിലും പരസ്യപ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 23ന് 

National
  •  4 hours ago