ബി.ജെ.പി എം.പിമാര്‍ ആര്‍.എസ്.എസ് അക്രമവും അന്വേഷിക്കണം: സി.പി.എം
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തുന്ന ബി.ജെ.പി
എം.പിമാര്‍ ജില്ലയില്‍ ആര്‍.എസ്.എസ് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കണമെന്നു സി.പി
.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബി.ജെ.പി നേതാക്കളായിരുന്ന ഒ.കെ വാസുവും എ അശോകനും സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കാനുള്ള കാരണം അന്വേഷിച്ചാല്‍ ബി.ജെ.പി
എം.പിമാര്‍ക്ക് അക്കാര്യം ബോധ്യമാവും. ബി.ജെ.പി നേതാവിനെതിരേ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് ആര്‍.എസ്.എസ് നേതൃത്വം രണ്ടുപേരെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആരു മുന്‍കൈയടുത്താലും സി.പി.എം സഹകരിക്കും. എന്നാല്‍ ഐ.എ.എസ്, ഐപി.എസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നാടനം കാണുകയാണ്. നാട്ടിലുള്ള കുടിപ്പകയുടെ ഭാഗമാണ് അക്രമമെന്നും അസഹിഷ്ണുതയുടെ ഭാഗമാണിതെന്നും ഇവര്‍ തിരിച്ചറിയണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ടി കൃഷ്ണന്‍, ഒ.വി നാരായണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."