പുതിയേര ഇന്നുമുതല്‍ 'അത്താണി'യുടെ തണലില്‍
ചേവായൂര്‍: ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു ദുരിതംപേറി ജീവിച്ച ചീക്കിലോട് കൊളത്തൂര്‍ റോഡില്‍ പുതുപ്പാടി പുതിയേര (75) ഇനി 'അത്താണി'യുടെ തണലില്‍ ജീവിക്കും. ചീക്കിലോട് പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരാണ് അവശയായ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
കുടികിടപ്പായി കിട്ടിയ എട്ട് സെന്റ് സ്ഥലത്തു നാട്ടുകാര്‍ ചേര്‍ന്ന് ഷീറ്റ് ഇട്ടു നിര്‍മിച്ചുനല്‍കിയ ചെറിയ കുടിലില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. മെഡിക്കല്‍ കോളജ് അഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇവരുടെ ദുരിതകഥ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നു പൊതുപ്രവര്‍ത്തകയും കോട്ടപ്പറമ്പ് ആശുപത്രി ജീവനക്കാരിയുമായ പത്മിനിയും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഇവരെ പരിചരിക്കുകയായിരുന്നു.
തുടര്‍ന്ന് നരിക്കുനിയിലുള്ള 'അത്താണി' പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി പ്രവര്‍ത്തകരാണു പുതിയേരയെ ഏറ്റെടുത്തത്. അത്താണി അഡ്മിനിസ്ട്രേറ്റര്‍ ടി. മുഹമ്മദലി, വി.പി ഖാദര്‍ മാസ്റ്റര്‍, അത്താണി സെക്രട്ടറി പി.പി അബൂബക്കര്‍, കെ.ജി ശ്രീരഞ്ജിനി, പയ്യടി നൗഫല്‍, രതീഷ്ബാബു, ടി.പി പ്യാരി ചീക്കിലോട്, അയ്യപ്പകുമാര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."