HOME
DETAILS

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

  
Web Desk
May 19, 2026 | 4:56 AM

MEA Rejects Concerns Over Press freedom in india as baseless narrative rahul gandhi questions pm modis silence abroad

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുന്നുവെന്ന പ്രചാരണം വെറും കള്ളക്കഥയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ വിവരങ്ങളില്ലാതെ ചില സന്നദ്ധ സംഘടനകള്‍ തയ്യാറാക്കുന്ന റിപോര്‍ട്ടുകളെയാണ് ചിലര്‍ ആശ്രയിക്കുന്നതെന്നും മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് പറഞ്ഞു.

നോര്‍വേയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് മാധ്യമങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വോട്ടവകാശത്തിലൂടെ സര്‍ക്കാരിനെ മാറ്റാനുള്ള ജനങ്ങളുടെ അധികാരമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നോര്‍വെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ചോദ്യങ്ങളെ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ചോദിച്ചു. വിദേശമണ്ണില്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് രാജ്യത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ നേരിടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു വിദേശ മാധ്യമപ്രവര്‍ത്തക വിളിച്ചു ചോദിച്ചതും ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിലും ന്യൂനപക്ഷ അവകാശങ്ങളിലും ഡച്ച് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചതും ഇതിനോടകം വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്.

 

While the Ministry of External Affairs dismissed allegations of restricted press freedom in India as a false narrative, Congress leader Rahul Gandhi criticized Prime Minister Narendra Modi for avoiding questions from the media during his foreign visit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  3 hours ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  4 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  4 hours ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  4 hours ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  5 hours ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  5 hours ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  5 hours ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  5 hours ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  5 hours ago