ലോകത്തെ കൊടിയ ഭീകരരില്‍ മാവോയിസ്റ്റുകള്‍ നാലാമത്
ന്യൂഡല്‍ഹി: കൊടിയ ഭീകര സംഘടനകളില്‍ നാലാംസ്ഥാനം മാവോയിസ്റ്റുകള്‍ക്ക്.
വിനാശകാരികളായ ഭീകര സംഘടനകളുടെ പട്ടികയിലാണ് ഇന്ത്യയിലെ സി.പി.ഐ (മാവോയിസ്റ്റ്)കള്‍ക്ക് നാലാം സ്ഥാനം ലഭിച്ചത്.
താലിബാനാണ് ഒന്നാം സ്ഥാനത്ത്. ഐ.എസിന് രണ്ടും നൈജീരിയയിലെ ഭീകര സംഘടനയായ ബൊക്കോ ഹറാമിന് മൂന്നാം സ്ഥാനവുമാണുള്ളത്. അമേരിക്കയിലെ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഭീകരാക്രമണങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന 791 ആക്രമണങ്ങളില്‍ 43 ശതമാനവും നടത്തിയത് മാവോയിസ്റ്റുകളാണ്. മാവോയിസ്റ്റുകള്‍ നടത്തിയ 343 ആക്രമണങ്ങളിലായി 176 പേര് കൊല്ലപ്പെട്ടു.എന്നാല്‍ മറ്റു രാജ്യങ്ങളിലെ ആക്രമണങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ആക്രമണങ്ങള്‍ ചെറുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ദ സ്റ്റഡി ഓഫ് ടെററിസം ആന്റ് റെസ്പോണ്സെസ് ടു ടെററിസം എന്ന സംഘടനയാണ് പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."