താമരശ്ശേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: യൂത്ത് ലീഗ്
താമരശ്ശേരി: ടൗണ്‍, ചുങ്കം ജങ്ഷന്‍ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിന് ഗ്രാമപഞ്ചായത്തും പൊലിസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ചുങ്കം ജങ്ഷനില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചു.
ഒക്ടോബര്‍ 6 ,7, 8 തിയതികളില്‍ കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും ശാഖാതലങ്ങളില്‍ സമ്മേളന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. എം.ടി അയ്യൂബ് ഖാന്‍, കെ.സി ഷാജഹാന്‍, എ. സല്‍മാന്‍, റാഫി ഈര്‍പ്പോണ, ജലീല്‍ തച്ചംപൊയില്‍, ഫാസില്‍ ചുങ്കം, റിയാസ് കാരാടി, എ.കെ.എ മജീദ് ചേച്ച, റാഷിദ് പരപ്പന്‍പൊയില്‍, സഫീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."