HOME
DETAILS
MAL
ഓട്ടോ മൊബൈല്‍ അസോസിയേഷന് താലൂക്ക് സമ്മേളനം നാളെ
backup
September 18 2016 | 00:09 AM
വടകര: താലൂക്ക് ഓട്ടോ മൊബൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഓപറേറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് താലൂക്ക് സമ്മേളനം നാളെ ടൗണ്‍ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10നു തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ഇ.കെ വിജയന് എം.എല്‍.എയും മെഡിക്കല്‍ കിറ്റ് നഗരസഭാ ചെയര്മാന് കെ. ശ്രീധരനും വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മേഖലാ സെക്രട്ടറി എം.കെ ദാമു, താലൂക്ക് സെക്രട്ടറി കെ. അശോകന്, കമ്മിറ്റിയംഗം വി.പി ബൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."