HOME
DETAILS

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

  
Web Desk
July 25, 2026 | 1:33 PM

This is a victory for students and the youth Priyanka Gandhi and KC Venugopal react to Dharmendra Pradhans resignation

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി. എല്ലാ ഭരണാധികാരികൾക്കും ഇത് ഒരു പാഠമാണെന്നും, യുവാക്കളുടെയും വിദ്യാർഥികളുടെയും വിജയദിനമാണിതെന്നും അവർ പറഞ്ഞു.

രാജ്യത്തെ വിദ്യാർഥികൾ രാജ്യത്തെ ശരിയായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവന്ന ദിവസമാണിതെന്നും, ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും വിദ്യാർഥികൾക്കൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വലിയ തോതിലുള്ള ആക്രമണങ്ങളും സമ്മർദങ്ങളും വിദ്യാർഥികൾ നേരിട്ടെങ്കിലും അവർ പിന്നോട്ടുപോയില്ല. തന്റെ സഹോദരനടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടിയെന്നും, അതിനാൽ ഇന്നത്തെ വിജയം വിദ്യാർഥികളുടെയും യുവാക്കളുടെയുംതാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രസർക്കാരിന് രാഷ്ട്രീയ പക്ഷപാതമാണുള്ളതെന്നും ഹിമാചൽ പ്രദേശിന്റെ അനുഭവം ചൂണ്ടിക്കാട്ടി കേന്ദ്രത്തെ പൂർണമായി ആശ്രയിക്കാനാവില്ലെന്നും പ്രിയങ്ക വിമർശിച്ചു. കള്ളാടിയിലെ മണ്ണും മറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനിടെ, സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം തുടക്കം മുതൽ പ്രതിപക്ഷം നിലകൊണ്ടിരുന്നുവെന്നും, യുവജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് കേന്ദ്രസർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'56 ഇഞ്ച്' എന്ന അഹങ്കാര രാഷ്ട്രീയം ഇനി രാജ്യത്ത് നടക്കില്ല. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താൻ ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചെങ്കിലും അവർ പിന്മാറിയില്ല. ഒടുവിൽ സർക്കാരാണ് ചർച്ചയ്ക്ക് തയ്യാറാവുകയും സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കേണ്ടിവരികയും ചെയ്തതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥികൾക്കെതിരായ പൊലിസ് നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നുവെന്നും, വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Congress MP Priyanka Gandhi described Union Education Minister Dharmendra Pradhan's resignation as a decisive moment in the nation's history.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  4 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  4 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  4 hours ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  4 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  5 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  5 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  5 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  5 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  6 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  6 hours ago