കരിപ്പൂര്‍ വിമാനത്താവള വെടിവയ്പ് കേസില്‍ കുറ്റപത്രം തയാറായി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വെടിവയ്പ്പ് കേസില്‍ കുറ്റപത്രം തയാറായി. അഗ്നശമനസേനയിലെ 15 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിട്ടുളളത്. അടുത്തയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊണ്ടോട്ടി സി.ഐ.സന്തോഷിന്റെ നേതൃത്വത്തിലുളള അന്വേഷണത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ പത്തിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സുരക്ഷാ സേനയും അഗ്നിശമന സേനയും ഏറ്റുമട്ടി വെടിവയ്പ്പുണ്ടായത്. സി.ഐ.എസ്.എഫ് ജവാന് എസ്.എസ്.യാദവ് സബ്ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ കവാടത്തിന് സമീപത്തായിരുന്നു സംഭവമെന്നതിനാല്‍ കേസ് മലപ്പുറം ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐക്കായിരുന്നു അന്വേഷണച്ചുമതല. വെടിവയ്പ്പ് കേസില്‍ പത്ത് അഗ്നിശമന സേനാ അംഗങ്ങളും13 സി.ഐ.എസ്.എഫ് ജീവനക്കാരേയുമാണ് പൊലിസ് അറസ്റ്റു ചെയ്തിരുന്നത്.
അഗ്നിരക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറിനെ കാര്‍ഗോ ഗേറ്റില്‍ സി.ഐ.എസ്.എഫ് എസ്.ഐ.സീതാറാം ചൗധരി ദേഹ പരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."