പഞ്ചായത്ത് ഓഫിസിന് പിന്നിലുള്ള റോഡില്‍ മാലിന്യം തള്ളുന്നതായി പരാതി
കാലടി: കാലടി ടെലഫോണ്‍ എക്‌സേഞ്ചിന് മുതല്‍ കാലടി പഞ്ചായത്ത് ഓഫിസ് വരെയുള്ള രാജീവ് റോഡില്‍ മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു.
കാലടി പഞ്ചായത്ത് ഓഫിസിനും ബസ് സ്റ്റാന്‍ഡിനും പുറകിലുള്ള റോഡ് കാലടി കാഞ്ഞൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെയാണ് കടന്ന് പോകുന്നത്.
വീടുകളില്‍ നിന്നുള്ള മാലിന്യവും മൃഗങ്ങളുടെ ജഡവും മറ്റുമാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇവ അഴുകിയുള്ള ദുര്‍ഗന്ധം മൂലം ഇത് വഴിയുള്ള യാത്രക്കാരും സമീപം താമസിക്കുന്നവരും വളരെയധികം ബുദ്ധിമുട്ടിലാണ്. കാലടി പഞ്ചായത്ത് ഓഫിസിന് പുറകില്‍ അന്‍പത് മീറ്റര്‍ ചുറ്റളവിലാണ് ഈ റോഡുള്ളത്.
ഈ റോഡിലൂടെ രാത്രി കാലത്ത് ആള്‍സഞ്ചാരം കുറവാണ്. റോഡ് തുടങ്ങന്നിടത്ത് ജനവാസമില്ലാതെ വിജനമായിയാണ് കിടക്കുന്നത്. ഈ റോഡില്‍ കാലടി പഞ്ചായത്ത് അതിര്‍ത്തിയില്‍ വീടുകളൊന്നും തന്നെ സ്ഥിതി ചെയ്യുന്നില്ല. കാഞ്ഞൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് താമസക്കാരുള്ളത്. ഇവിടെ മുന്‍പ് സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു. നിരവധി തവണ പരിസര വാസികള്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് തടയാന്‍ നടപടിയുണ്ടായില്ല.
ഇതിനെ തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രിയില്‍ കാവലേര്‍പെടുത്തിയാണ് ഇതിനു പരിഹാരമുണ്ടാക്കിയത്. ഇതുമൂലം കുറച്ച് കാലത്തേക് മാലിന്യ നിക്ഷേപം കുറവായിരുന്നെങ്കിലും വീണ്ടും ഇപ്പോള്‍ ഇത് തുടരുകയാണ്.
കുറച്ച് ദിവസങ്ങള്‍ക് മുന്‍പ് ഈ റോഡില്‍ ചത്ത പശുവിന്റെ ജഡം തള്ളിയിരുന്നു. ദുര്‍ഗന്ധം പരന്നപ്പോള്‍ വാര്‍ഡംഗവും റെസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് ജഡം സംസ്‌കരിച്ചിരുന്നു.
ഇരു പഞ്ചായത്തുകളും ഇടപെട്ട് ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ ശാശ്വത പരിഹാരം കാണണമെന്ന ആവിശ്യത്തിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."