നിയമങ്ങള്‍ പര്യാപ്തമല്ലെന്നോ
നമ്മുടെ വീടുകളില്‍ നിന്നും ഉറ്റവരില്‍ നിന്നും കുട്ടികള്‍ നിരന്തരമായ പീഡനങ്ങള്‍ക്കിരയാകുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടി സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കടിച്ചുകീറാനോ കൗമാരങ്ങള്‍ എന്ന തുടര്‍ലേഖനം നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് നമുക്ക് ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും അവയൊന്നും അവര്‍ക്ക് തുണയാകുന്നില്ലെന്നതിന്റെ തെളിവുകള്‍ കൂടിയാണിത്. സ്വന്തം കുഞ്ഞുങ്ങളെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍, പണത്തിനായി കാഴ്ചവയ്ക്കുമ്പോള്‍, നൊന്തുപെറ്റ മാതാവും അതിനു കൂട്ടുനില്‍ക്കുന്നെന്നു പറയുന്നതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല! പക്ഷേ, സത്യമതാകുമ്പോള്‍ വിശ്വസിക്കാതെ എന്തുചെയ്യും. ഭീതിതമായ ഈ കാലത്തിന്റെ പ്രതിനിധിയായി ജീവിക്കാന്‍ ലജ്ജ തോന്നുകയാണ്. അകലെകേട്ട സത്യങ്ങള്‍ അടുത്തേക്കു വരുന്നതു കാണുമ്പോള്‍ പേടിച്ചുവിറക്കാനല്ലാതെ എന്തുചെയ്യാന്‍.?
സൈറാബാനു
ഐക്കരപ്പടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."