HOME
DETAILS

താളിയോലയും തൊട്ടോലയും (ടച്ച്‌സ്‌ക്രീനും)

  
backup
February 28, 2016 | 11:13 AM

%e0%b4%a4%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%9f
ഴുതാനുള്ള ഉപകരണങ്ങളെല്ലാം നൂറ്റാണ്ടുകളായി നമുക്ക് നാട്ടറിവുകളിലുണ്ടായിരുന്നു. എഴുത്താണി അല്ലെങ്കില്‍ നാരായം കൊണ്ട്, ഓലയിലായിരുന്നു ഒരിക്കല്‍ നാം എഴുതിയത്. ഓലയില്‍ പ്രമുഖം പനയോലയായിരുന്നു. വെള്ളി, ചെമ്പ്, സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളിലും ഓല(തകിട്)യുണ്ടാക്കിയിരുന്നു. സാധാരണയുള്ള എഴുത്തിന് കരിമ്പനയുടെ തളിരോലയാണ് ഉപയോഗിക്കുക. അതുണക്കി പ്രത്യേക നീളങ്ങളില്‍ മുറിച്ച് ഉണക്കി സൂക്ഷിക്കുന്നു. ഗ്രന്ഥങ്ങള്‍ പകര്‍ത്തി ദീര്‍ഘകാലം സൂക്ഷിക്കാന്‍ മരപ്പട്ടയോടു കൂടിയ കുടപ്പനയോലകളാണ് ഉപയോഗിച്ചിരുന്നത്. കണക്കുകളും ആധാരങ്ങളും രസീതുകളും എഴുത്തുകളുമെല്ലാം കരിമ്പനയോലയിലാണ് നിര്‍വഹിച്ചത്. കരിമ്പനയോല പുഴുങ്ങിയോ വെള്ളത്തിലിട്ട് കുതിര്‍ത്തോ ഉണക്കിയ ശേഷം കല്ലു കൊണ്ടോ കക്കകൊണ്ടോ ഉരച്ച് മിനുസപ്പെടുത്തുന്നു. അങ്ങനെ നന്നാക്കിയ ശേഷം നിശ്ചിത അളവിലും രൂപത്തിലും എഴുത്തോല വെട്ടിയുണ്ടാക്കുന്നു. ഓരേ നീളത്തിലും വീതിയിലും കൃത്യമായി മുറിച്ച ശേഷം ചരടുകോര്‍ക്കാന്‍ പാകത്തില്‍ തുളയിടുന്നു. ഓലയുടെ ഈര്‍ക്കിലുള്ള നടുഭാഗം കീറി രണ്ടാക്കുകയും പതിവാണ്. അപ്പോള്‍ ഓലയുടെ നാലുഭാഗവും ഉപയോഗിക്കാനാവുന്നു. കണക്കെഴുതുമ്പോള്‍ ഓലയുടെ ഇടത്തേയറ്റത്ത് നമ്പരും തിയതിയും വിഷയവും അടയാളപ്പെടുത്തും. കണക്കെഴുതിയ ശേഷം ചരടില്‍ കോര്‍ത്തിടുന്നു. അങ്ങാടികളില്‍ നിന്ന് പലതരം ഓലകള്‍ വാങ്ങാന്‍ കിട്ടുമായിരുന്നു. താളിയോലകള്‍ നന്നായി സംസ്‌കരിക്കാന്‍ പുളിയും പാലും വെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ പുഴുങ്ങിയ ശേഷം അവ തണലില്‍ ഉണക്കിയെടുക്കുന്നു. നല്ല മഞ്ഞനിറവും പരുവവും ലഭിക്കാനിത് നല്ലതാണ്. നിശ്ചിതനീളത്തിലും ലഭ്യമായ വീതിയിലും ഒരേപോലെ മുറിച്ച് ചരടുകോര്‍ക്കാനുള്ള തുളയിടുന്നു. ഗ്രന്ഥങ്ങള്‍ പകര്‍ത്തിയ ശേഷം ഓലകളടുക്കി ചരടിട്ട് ഇരുപുറത്തും തേക്കിന്‍ തടികൊണ്ടുള്ള പുറം ചട്ട നല്‍കുന്നു. ഈ രീതിയിലാണ് ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുക. നൂറ്റാണ്ടുകളോളം കേടാവാതെയിരിക്കാന്‍ ഇവയ്ക്കു കഴിയുന്നു. നമ്മുടെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലും പഴയമനകളിലും കൊട്ടാരങ്ങളിലും അമ്പലങ്ങളിലും പള്ളികളിലുമെല്ലാം സൂക്ഷിക്കപ്പെട്ടിരുന്നതില്‍ ഭൂരിപക്ഷവും ഇത്തരം ഓലയെഴുത്തുകളോ ഗ്രന്ഥങ്ങളോ ആയിരുന്നു. ഓലകള്‍ വായിക്കാന്‍ പ്രയാസമനുഭവപ്പെടുമ്പോള്‍ മഷിയിടുന്നു. കരിക്കട്ട നിലത്തുരച്ച് കരിപ്പൊടിയുണ്ടാക്കി അപ്പച്ചെടിയുടെ ഇലച്ചാറില്‍ നനച്ച് ഓലയില്‍ പുരട്ടിയാല്‍ നാരായത്താല്‍ കോറിയെഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ തെളിവുറ്റതാകുന്നു. എഴുത്താണിപ്പച്ചയെന്നറിയപ്പെടുന്ന ആ ചെടി കേരളത്തില്‍ വ്യാപകമാണ്. നാരായപ്പച്ചയെന്നും പച്ചിലപ്പെരുമാള്‍ എന്നും എലിച്ചെവിയെന്നും പല പേരുകളില്‍ ഈ ചെടി നാട്ടറിവില്‍ പ്രശസ്തമാണ്. വ്യക്തതയോടെ അക്ഷരം തെളിഞ്ഞുകാണുന്ന ഓലയാണ് കാരോല. മുക്കുറ്റിപോലുള്ള ചില ചെടികളുടെ ചാറും ഇതിനായി ഉപയോഗിക്കാറുണ്ട്. അനേകം പ്രാവശ്യം തെളിച്ചെടുക്കുന്ന ഓലയെയാണ് കാരോലയെന്നു പറയുന്നത്. അങ്ങനെ ഓല വായിക്കാനായി തെളിച്ചെടുക്കുന്നതിന് മഷിയിടലെന്നും പറയുന്നു. പനയോലകളിലും തകിടുകളിലും എഴുതുവാനുള്ള എഴുത്താണി അല്ലെങ്കില്‍ നാരായം ലോഹനിര്‍മിതമായ ആണിപോലുള്ള ഒരു ഉപകരണമാണ്. ഇരുമ്പിലും സ്വര്‍ണത്തിലും ഇത് നിര്‍മിക്കാറുണ്ട്. അരയടിയോളം നീളമുള്ള ഇതിന്റെ ഒരറ്റം കൂര്‍ത്തിരിക്കുന്നു. സംസ്‌കരിച്ചെടുത്ത് പാകത്തില്‍ ഉണക്കി മുറിച്ച പനയോലയുടെ ഒരു വശത്തായി അതുകൊണ്ടെഴുതുന്നു. ഓലയിലെഴുതിയാണ് ആശാന്‍മാര്‍ പഠിപ്പിച്ചിരുന്നത്. അതു നോക്കി ശിഷ്യര്‍ വിരല്‍ കൊണ്ട് മണലിലോ പൂഴിയിലോ ആവര്‍ത്തിച്ചെഴുതി ഹൃദിസ്ഥമാക്കുന്നു. (എഴുത്തച്ഛന്റെയും നമ്പ്യാരുടെയും എഴുത്താണികളിപ്പോഴും സൂക്ഷിക്കുന്നുണ്ട്) ജ്യോല്‍സ്യന്‍മാരും മറ്റും ഇപ്പോഴും ഓലയിലാണെഴുതുന്നത്. മുന്‍പ് വസ്തുവകകളുടെ പ്രമാണങ്ങളുള്‍പ്പടെയുള്ള ആധികാരിക ഗ്രന്ഥങ്ങലെല്ലാം ഓലയിലാണല്ലോ എഴുതിയിരുന്നത്. രാജാക്കന്‍മാര്‍ തമ്മിലുള്ള കത്തിടപാടിന് പണ്ട് ഓലയയക്കല്‍ എന്നാണ് പറഞ്ഞിരുന്നത്. പണ്ടുകാലത്ത് ആളുകള്‍ ഒരു വശത്ത് എഴുത്താണി കൂടി ചേര്‍ന്ന പിശ്ശാംകത്തിയും (പിച്ചാത്തി) കൊണ്ടു നടക്കുമായിരുന്നു. നിലത്തെഴുതാനുള്ള പൂഴി കുടുക്കകളിലാണ് സൂക്ഷിച്ചിരുന്നത്. ഉടയ്ക്കാത്ത തേങ്ങയുടെ കണ്ണുതുളച്ച് ഉള്‍വശം പൊള്ളയാക്കിയും ഉണക്കിയും മിനുസപ്പെടുത്തിയുമുണ്ടാക്കുന്നതാണ് കുടുക്ക. ഈ പൂഴിക്കുടുക്കയുമായാണ് കുട്ടികള്‍ കുടിപ്പള്ളിക്കൂടങ്ങളില്‍ പോയിരുന്നത്. വിദ്യാരംഭം കുറിക്കുന്ന ദിവസം അരിയില്‍ വിരല്‍കൊണ്ടെഴുതിച്ച ശേഷമാണ് എഴുത്തിനായി ഗണപതിയോലയെടുക്കുക. ഓലയിലെ ആദ്യത്തെയെഴുത്താണത്. കുടിപ്പള്ളിക്കൂടങ്ങളില്‍ പഠനം ഒരു ഘട്ടം കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങായിരുന്നു ഓലപിടിയ്ക്കല്‍. അവില്‍, ശര്‍ക്കര, നാളികേരം, തുടങ്ങിയവ എഴുത്തുപള്ളിയിലേയ്ക്കു കൊണ്ടുപോയി ശിഷ്യര്‍ നിലവിളക്കിനു മുമ്പിലെ ഇലയില്‍ വച്ച് ആശാനു നല്‍കുന്ന ദക്ഷിണയാണിത്. പാശ്ചാത്യമാതൃകയിലുള്ള സ്‌കൂളുകള്‍ വരുന്നതോടെ സ്ലേറ്റും പെന്‍സിലും പ്രചാരത്തില്‍ വന്നു. ഇവരും ചെറുകിട വ്യവസായങ്ങളായാണ് കടന്നു വരുന്നത്. അതുവരെയും നാട്ടറിവുകളാണ് നമ്മുടെ എഴുത്തുപകരണങ്ങള്‍ നിര്‍മിച്ചത്. സ്ലേറ്റും പെന്‍സിലും മണ്ണിലുണ്ടാക്കിയെടുക്കുന്നവയായിരുന്നു. കമ്പനിയുടെ നിര്‍മാണസൂത്രമനുസരിച്ച് പ്രത്യേകതരം മണ്ണ് അരച്ചും പശചേര്‍ത്തുകുഴച്ചും അച്ചുകളിലൂടെ വാര്‍ത്തുണ്ടാക്കുന്നതായിരുന്നു അവ. അവിടെയും അന്നത്തെ നമ്മുടെ ഉണ്ണികള്‍ സ്ലേറ്റിനുപുറത്തും സ്വന്തമായി നാട്ടറിവുകള്‍ പ്രയോഗിച്ചു. അക്ഷരപ്പച്ചയെന്നും അരിപ്പച്ചയെന്നും മൂക്കളപ്പച്ചയെന്നും മറ്റും പേരുള്ള ഒരുതരം തകരച്ചെടി പറിച്ച് സ്ലേറ്റ് തുടച്ച് കറുപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. പിന്നെ പൊട്ടിയ സ്ലേറ്റ്, സ്ലേറ്റ്‌പെന്‍സില്‍ പോലെ നേര്‍പ്പിച്ച് എഴുതും. പെന്‍സില്‍ തന്നെ കട്ടിപ്പെന്‍സിലും ചാക്കുപെന്‍സിലും വാങ്ങാന്‍ കിട്ടുമായിരുന്നു. ചാക്ക് പെന്‍സിലിന് വില കൂടുതലായിരുന്നു. അതുകൊണ്ടെഴുതുമ്പോള്‍ സ്ലേറ്റില്‍ എളുപ്പം എഴുതാനാകുമായിരുന്നു. ഗുരുക്കന്‍മാര്‍ സാറന്‍മാരായപ്പോള്‍ അവരുടെ എഴുത്തിന് പനയോലയ്ക്കും നാരായത്തിനും പകരം ബ്ലാക്ക്‌ബോര്‍ഡും ചോക്കും വന്നു. (ഈ വാക്കുകള്‍ സൂചിപ്പിക്കുന്ന പോലെ ഇവയെല്ലാം വിദേശിയാണ്) പിന്നീടാണ് പേപ്പറിന്റെയും തൂവലിന്റെയും തൂലികയുടെയും വരവ്. മഷിക്കുപ്പിയില്‍ മുക്കിയെഴുതുന്ന ആ പടിഞ്ഞാറന്‍ തൂലിക മഷിപ്പേനയ്ക്കും പെന്‍സിലിനും വഴിമാറി. പിന്നെ ബാള്‍പേനയും ജെല്‍പേനയും വന്നു. ഇന്ന് സ്ലേറ്റും പെന്‍സിലും സ്‌കൂളുകളില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുന്നു. മഷിപ്പേനയും ക്രമേണ നാം മറന്നുകഴിഞ്ഞ പോലെയാണ്. ചില എഴുത്തുകാരോ പഴഞ്ചന്‍മാരോ ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്നായി ആ ശീലം കൊണ്ടുനടക്കുന്നു. ബുക്കുകളിലോ പേപ്പറിലോ ബാള്‍പെന്‍ കൊണ്ടുള്ള എഴുത്ത് സാധാരണമായി. ഡിസ്‌പോസിബിള്‍ പെന്നിന്റെ കാലവും കഴിയാറായി. കംപ്യൂട്ടറിലേയ്ക്കും ലാപ്പിലേയ്ക്കും മൊബൈലിലേയ്ക്കും എഴുത്തും വായനയും മാറി. പണ്ട് പൂഴിയിലെന്നപോലെ വിരലോടിച്ചെന്തും വരുത്താന്‍കഴിയുന്ന തൊട്ടോലയുള്ള(ടച്ച്‌സ്‌ക്രീന്‍) ടാബും ഐഫോണും അതേറ്റെടുക്കുന്നു. അങ്ങനെ ജാതിഗ്രാമവ്യവസ്ഥയില്‍ പൂര്‍ണമായും ആധുനികതയുടെ ഭാഗികമായും നാട്ടറിവിന്റെ ബലത്തില്‍ നാം നിര്‍മ്മിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ലാതായിക്കഴിഞ്ഞു. ആ നാട്ടറിവുകളുടെ സ്ഥാനത്ത് പുതുസാങ്കേതികവിദ്യകളോടെ മള്‍ട്ടിനാഷണല്‍ത്തമ്പുരാക്കന്‍മാര്‍ നാട്ടുപച്ചയിലെ ശീലങ്ങളെ തമസ്‌ക്കരിച്ചുകൊണ്ട് നിരന്തരം പുതുമകളിലേയ്ക്ക് നമ്മെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  5 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  6 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  6 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  6 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  6 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  6 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  7 hours ago