HOME
DETAILS

കേന്ദ്ര നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് തോമസ് ഐസക്

  
backup
September 21, 2016 | 6:55 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%bf

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇന്നും നാളെയുമാണ് ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത് കഴിഞ്ഞദിവസം മാത്രമാണെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിന് ധനമന്ത്രിമാര്‍ക്ക് പകരം മറ്റാരെയും അയക്കാനാവില്ല. മന്ത്രി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനമില്ല. യോഗത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദശാബ്ദമായി ധനമന്ത്രിമാരുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്റെ പ്രശ്‌നവും ഇല്ല-കുറിപ്പില്‍ പറയുന്നു. എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരിക്കല്‍പോലും ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടായിട്ടില്ല.
എന്നാല്‍, ഇവിടെ തെരഞ്ഞെടുപ്പിലൂടെയാണ് വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടെടുപ്പ് എങ്ങനെ നടത്താമെന്ന് വിശദമായിത്തന്നെ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഭിപ്രായ സമന്വയത്തെക്കുറിച്ച് ഒരു വാചകവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകും. അതുവച്ച് എന്തും തീരുമാനിക്കാം എന്ന ഒരു സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത് ശക്തമായിത്തന്നെ കൗണ്‍സിലില്‍ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളോടും കടുത്ത വിയോജിപ്പുണ്ട്. ഭരണഘടനാ ഭേദഗതി പാസായി ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അതിന് അംഗീകാരം നല്‍കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ തനിസ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി ഭരണഘടനാ ഭേദഗതി നിയമസഭ അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് സ്പീക്കറുടെ ഓഫിസുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ധനമന്ത്രിമാരുടെ കഴിഞ്ഞ യോഗത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഒരു അനൗപചാരിക വേദിയായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു.
ആരും അതിനെ എതിര്‍ത്തില്ല. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അജണ്ടാ കുറിപ്പുകളില്‍ ഇത് കേട്ടഭാവംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  8 days ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  8 days ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  8 days ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  8 days ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  8 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  8 days ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  8 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാഭൂരിപക്ഷ വിജയത്തിൽ ദുരൂഹത; സംഘടിത വോട്ടുകൊള്ളയെന്ന് കോൺഗ്രസ്

National
  •  8 days ago
No Image

ചെങ്കോട്ട സ്ഫോടനം: ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ; അൽഫലാഹ് ആശുപത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

National
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  8 days ago