റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ പജി ഡിപ്ലോമ കോഴ്‌സ്; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി 2024 ജൂലൈയില്‍ ആരംഭിക്കുന്ന ഏകവര്‍ഷ മുഴുവന്‍ സമയ പിജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 40 സീറ്റുണ്ട്. ഇതില്‍ പത്ത് സീറ്റ് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കുള്ളതാണ്. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.idrbt.ac.in ല്‍ ലഭ്യമാണ്.
ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാങ്കേതിക വൈദഗ്ദ്യമുള്ള പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
നാല് ടേമുകളിലായി നടത്തുന്ന കോഴ്‌സില്‍ ബാങ്കിങ് ടെക്‌നോളജി മാനേജ്‌മെന്റ്, ഡാറ്റ ബേസ് മാനേജ്‌മെന്റ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക്‌സ്, പ്രോഗ്രാമിങ് ലാംഗ്വേജസ്, ക്രിപ്‌റ്റോഗ്രാഫി, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മേഷ്യല്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റംസ് ആന്‍ഡ് ലെന്‍ഡിങ്, ഫിനാന്‍ഷ്യല്‍ അനലറ്റിക്‌സ്, മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.
ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ട് വര്‍ക്കുമുണ്ട്. കോഴ്‌സ് ഫീസ് അഞ്ചുലക്ഷം രൂപയും നികുതിയും. നാല് തുല്യ ഗഡുക്കളായി ഫീസ് അടക്കാം. പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും പ്ലേസ്‌മെന്റ് ലഭിക്കും. കഴിഞ്ഞ ബാച്ചിലെ 10 ശതമാനം പേര്‍ക്കും ശരാശരി 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവേശന യോഗ്യത
ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് മാസ്‌റ്റേഴ്‌സ് ബിരുദം. ജൂണ്‍ 30നകം യോഗ്യത നേടാന്‍ കഴിയുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. പ്രാബല്യത്തിലുള്ള ഗേറ്റ്/ ഐ.ഐ.എം കാറ്റ്/ ജിമാറ്റ്/ സിമാറ്റ്/ എക്‌സാറ്റ്/ മാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. എന്നാല്‍ സ്‌പോണ്‍സേര്‍ഡ് അപേക്ഷകര്‍ക്ക് ഇത് ആവശ്യമില്ല.
ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. അന്വേഷണങ്ങള്‍ക്ക് 9885885024, 8919132013 എന്നീ മൊബൈല്‍ ഫോണ്‍ നമ്പരുകളിലും [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."