HOME
DETAILS
MAL
കലക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
backup
September 22 2016 | 16:09 PM
തിരുവനന്തപുരം: കലക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലാണു പിണറായി ഇക്കാര്യം അറിയിച്ചത്.
പ്രവര്‍ത്തനമികവു കണക്കിലെടുത്താണ് ഗ്രേഡിങ് ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലും സര്‍ക്കാര്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതുമായിരിക്കും ഗ്രേഡിങ്ങിനുള്ള മാനദണ്ഡം.
കലക്ടര്‍മാര്‍ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. റവന്യുഭൂമി കൈയേറ്റങ്ങള്‍ തടയാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണമെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് പോലിസ് വഴങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."