HOME
DETAILS
MAL
തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി റിമാന്‍ഡില്‍
backup
September 22 2016 | 20:09 PM
കൊല്ലം: കടയ്ക്കലില്‍ അര്‍ബുദ രോഗബാധിതയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അയല്‍വാസിയായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളാര്‍വട്ടം കാറ്റാടിമുക്ക് കൃഷ്ണവിലാസത്തില് വിജയകുമാറി (ബാബു-62) നെയാണ് റിമാന്‍ഡ് ചെയ്തത്. ലൈംഗിക പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇയാക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡു ചെയ്തത്. വയോധികയുടെ രഹസ്യമൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
തിരുവോണദിവസം രാത്രിയിലാണു വിജയകുമാര്‍ മദ്യലഹരിയില്‍ തൊണ്ണൂറുകാരിയെ ഉപദ്രവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."