ഗാന്ധിജി സ്ത്രീ ശാക്തീകരണത്തിന് മുഖ്യസ്ഥാനം നല്‍കി: വി.സി കബീര്‍
പാലക്കാട്: അക്രമരഹിത സമൂഹം വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീകളുടെ സാമൂഹ്യപദവിയും അന്തസും ഉറപ്പാക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ഉണ്ടാവണമെന്നുംസ്വാതന്ത്ര്യ സമര പരിപാടികളോടൊപ്പം മഹാത്മാഗാന്ധി പ്രത്യേക ഊന്നല്‍ നല്‍കിയ നവസമൂഹ രചനയ്ക്കായി തയ്യാറാക്കിയ പതിനെട്ടിന സൃഷ്ടിപര പരിപാടികളില്‍ സ്ത്രീശാക്തീകരണത്തിന് മുഖ്യസ്ഥാനം നല്‍കിയിരുന്നെന്നും മുന്‍ ആരോഗ്യവകുപ്പ്മന്ത്രി വി.സി.കബീര്‍ അഭിപ്രായപ്പെട്ടു. ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗാന്ധിദര്‍ശന്‍ കാംപയ്‌നിന്റെ ഭാഗമായി എം.ഇ.എസ്. വനിത കോളജ് സംഘടിപ്പിച്ച 'സ്ത്രീ നീതിയും അക്രമരഹിത സമൂഹവും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിദര്‍ശന്‍ സമിതി സെക്രട്ടറി പി.എസ്. മുരളീധരന്‍ അധ്യക്ഷനായി. പുതുശ്ശേരി ശ്രീനിവാസന്‍ മോഡറേറ്ററായി. അനുമോള്‍ മാത്യു വിഷയം അവതരിപ്പിച്ചു. എസ്. നസീര്‍, പി.എ. രമണിഭായ്, എസ്.വിശ്വകുമാരന്‍ നായര്‍, പ്രേമ സോമന്‍, ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."