സ്വകാര്യ ബസ് തൊഴിലാളികള്‍ 30ന് സൂചനാ പണിമുടക്ക് നടത്തും
160 ലധികം തൊഴിലാളികളുടെ ഉപജീവനം നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴിലാളികള്‍
കല്‍പ്പറ്റ: ബത്തേരി-മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് മുമ്പിലായി കെ.എസ്.ആര്‍.ടി.സി അനധികൃത സര്‍വിസ് നടത്തുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 30ന് സൂചന പണിമുടക്ക് നടത്തി കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് വയനാട് ജില്ലാ പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാന്‍ തൊഴിലാളികളുടെ സംയുക്തയോഗം തീരുമാനിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉïായില്ലെങ്കില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തും.
മാനന്തവാടി-ബത്തേരി റൂട്ടില്‍ 24 ബസുകള്‍ 144 ട്രിപ്പുകള്‍ നടത്തുന്നുï്. കൂടാതെ പനമരത്തു നിന്നും കല്‍പ്പറ്റയില്‍ നിന്നും വരുന്ന സര്‍വിസുകളുമുï്. ഇതിനിടയിലാണ് 12 സര്‍വിസുകളുടെ പെര്‍മിറ്റ് മാത്രം ഈ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി കുടുതലായി ആറു ബസുകള്‍ കൂടി ഈ റൂട്ടില്‍ ഓടിക്കുന്നത്. 160 ലധികം തൊഴിലാളികളുടെ ഉപജീവനം നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് തങ്ങള്‍ എതിരല്ല.
എന്നാല്‍ ഇത്തരം സര്‍വിസുകള്‍ വഴി കെ.എസ്.ആര്‍.ടി.സിക്കും പ്രതിമാസം അഞ്ച്‌ലക്ഷം രൂപയുടെ നഷ്ടമാണ് ഉïാകുന്നത്. ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമായ റൂട്ടുകളില്‍ സര്‍വിസ് നടത്താതെയാണ് കെ.എസ്.ആര്‍.ടി.സി ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.
ഒരു ദിവസം 7000 രൂപയുടെ ഡീസലടിക്കേïി വരുന്ന സ്വകാര്യബസുകള്‍ക്ക് 4500 രൂപപോലും ദിവസ കലക്ഷന്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ സാഹചരയത്തിലാണ് വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തര ശ്രദ്ധ പതിയുന്നതിനായി പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
എം.എസ് സുരേഷ്ബാബു, പി.കെ അച്ചുതന്‍, പി.പി ആലി, ഇ.ജെ ബാബു, രാജുകൃഷ്ണ, സി മൊയ്തീന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."