HOME
DETAILS
MAL
യൂത്ത്ലീഗ് ധര്‍ണ നടത്തി
backup
September 23 2016 | 22:09 PM
കാരന്തൂര്‍: മെഡിക്കല്‍ കോളജ്-കാരന്തൂര്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ചെലവൂര്‍ മേഖലാ യൂത്ത്ലീഗ് ധര്‍ണ നടത്തി. വയനാട്-മെഡിക്കല്‍ കോളജ് റോഡുകളെ ബന്ധിപ്പിക്കുന്ന ഇവിടെ വര്‍ഷങ്ങളായി അറ്റകുറ്റ പണികള്‍ നടക്കുന്നില്ലെന്ന് ആരോപിച്ചാണു ധര്‍ണ. നിത്യേന ആയിരക്കണക്കിനു രോഗികളാണ് ഇതുവഴി സഞ്ചരിക്കാന്‍ പ്രയാസപ്പെടുന്നതെന്നും കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സ്ഥലത്തെ എം.എല്‍.എമാര്‍ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
ധര്‍ണ ആശിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് വിരുപ്പില്‍ അധ്യക്ഷനായി. കെ.കെ നവാസ് മൂഴിക്കല്‍, മുഹമ്മദ് മുണ്ടിക്കല്‍താഴം, ഷജീര്‍ അഹമ്മദ്, സാബിത്ത് മായനാട്, കെ.പി റാഷിദ്, റഹീം പള്ളിത്താഴം, ഫിറോസ് കോട്ടാപറമ്പ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."