കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എളമരം കരീം
മലപ്പുറം: ലാഭക്കണക്കു നോക്കാതെ കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ലാഭംമാത്രം കണക്കുകൂട്ടിയിട്ടു കാര്യമില്ല, നഷ്ടമുള്ള റൂട്ടിലും ബസ് ഓടിക്കേണ്ടിവരും- അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍(സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സംരക്ഷണമാണ് എല്‍.ഡി.എഫ് നയം. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്നതാണു കേന്ദ്രസര്‍ക്കാര്‍ നയം. ആഗോളവത്കരണ നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണ്. ഇരുകൂട്ടരും ട്രേഡ് യൂനിയനുകളെ അടിച്ചമര്‍ത്തുകയാണെന്നും എളമരം കരീം പറഞ്ഞു.
മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ഹാളില്‍ നടന്ന കൗണ്‍സിലില്‍ പതാക ഉയര്‍ത്തലും അഴീക്കോടന്‍ അനുസ്മരണ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ നിര്‍വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ദിവാകരന്‍, ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍, ട്രഷറര്‍ ടി. ദിലീപ്കുമാര്‍, സി.ഐ.ടിയു. ജില്ലാ സെക്രട്ടറി വി. ശശികുമാര്‍, സുനിതാ കുര്യന്‍, ബി. രമേശ് കുമാര്‍, കെ. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."