സൈക്യാട്രിയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനത്തിന് ശ്രമം
തിരൂര്‍: സൈക്യാട്രി മേഖലയില്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു കൂട്ടായ പ്രവര്‍ത്തനത്തിനു നീക്കം. ജില്ലയില്‍ ആദ്യമായി തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരമൊരു പ്രവര്‍ത്തനത്തിനു ശ്രമം തുടങ്ങി.
ആശുപത്രികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ്, ഫിസിയോതെറാപ്പി, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഭൂമിക, ഓപ്പിയം സബ്സ്റ്റ്യൂഷന്‍ തെറാപ്പി യൂനിറ്റ്, ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്റര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍, ആല്‍ക്കഹോളിക് അനോനിമസ്, ഓട്ടിസം ക്ലബ്, കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം( സി.എം.എച്ച്.പി), കാരുണ്യ റീഹാബിലിറ്റേഷന്‍ സൈക്യാട്രിക് അസോസിയേഷന്‍, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഭാവിയില്‍ സ്ഥിരമായ സംവിധാനമുണ്ടാക്കാനാണ് ശ്രമം.
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്‌പെഷല്‍ എഡ്യുക്കേഷനല്‍ ടീച്ചേഴ്‌സ്, കൗണ്‍സിലേഴ്‌സ്, പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം എല്ലായ്‌പ്പോഴും ഉറപ്പുവരുത്തുന്ന തരത്തില്‍ ഭാവിയില്‍ ജനകീയ സംവിധാനമുണ്ടാക്കാനാണു ശ്രമമെന്നു തിരൂര്‍ ജില്ലാ ആശുപത്രിയിലെ മനശാസ്ത്ര വിഭാഗം ഡോ: പി.ഹാനി ഹസന്‍ പറഞ്ഞു. മാനസിക രോഗമുള്ളവര്‍ക്കു തിരൂര്‍ ജില്ലാ ആശുപത്രിയ്ക്കു കീഴില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്പിനെക്കുറിച്ചും ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടായാല്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്കു നല്‍കാനും അശാസ്ത്രീയ ചികിത്സാരീതികളെ തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും സാധിക്കുമെന്നാണു തിരൂര്‍ ജില്ലാ ആശുപത്രിയിലെ മനശാസ്ത്ര വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്.
ജനകീയ സംരഭത്തിന്റെ ഭാഗമായാണ് രണ്ടു ദിവസത്തെ പ്രദര്‍ശനവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചതെന്നും ലോക മാനസികാരോഗ്യ ദിനത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും മറ്റ് പരിപാടികളും നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."