HOME
DETAILS
MAL
ബിഷപ്പും സംഘവും മോദിയുമായി കൂടിക്കാഴ്ച നടത്തി
backup
September 24 2016 | 21:09 PM
കോഴിക്കോട്: കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും സംഘവും മോദിയുമായി കൂടിക്കാഴ്ച നടത്തി. കസ്തൂരിരംഗന്‍, കാര്‍ഷിക വിളകളുടെ വിലക്കുറവ് തുടങ്ങി വിഷയങ്ങളില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, താമരശേരി രൂപതാ ചാന്‍സിലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടം, മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി സിറിയക്, ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവരടങ്ങുന്ന കര്‍ഷക പ്രതിനിധി സംഘമായിരുന്നു പ്രധാനമന്ത്രിയെ കണ്ടത്.
റബര്‍ വിലയിടിവ്, കസ്തൂരി രംഗന്, തീരദേശ സംരക്ഷണ നിയമം തുടങ്ങിയവയിലെ ആശങ്ക പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."