കാറ്ററിങ് യൂനിറ്റ് അധികൃതര്‍ അടപ്പിച്ചു
തൃപ്രയാര്‍: മലിനജലം പുറത്തേക്കു ഒഴുക്കിവിട്ട് രൂക്ഷമായ ദുര്‍ഗന്ധം പടര്ത്തുന്നുവെന്നാരോപണത്തെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രനടക്കരികിലെ ശ്രീവത്സം കാറ്ററിങ് യൂനിറ്റ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ വരുന്ന മലിനജലം സമീപത്തെ പാടത്തേക്കും കാനയിലേക്കും ഒഴുക്കിവിടുന്നതായി കണ്ടെത്തിയിരുന്നു. ലൈസന്‍സ് എടുത്ത് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി മലിനീകരണമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇനി കാറ്ററിങ് യൂനിറ്റ് തുറക്കാന്‍ അനുമതി നല്‍കുകയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബിന്ദു പ്രദീപ്, എന്‍.കെ ഉദയകുമാര്‍, പഞ്ചായത്തംഗങ്ങളായ കെ.വി സുകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, അസി. സെക്രട്ടറി വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."