HOME
DETAILS

ഗുരുവിനെ ഹിന്ദു സന്യാസിയാക്കി മാറ്റാനുളള ബി.ജെ.പി നീക്കം പാഴ്‌വേല: പി തിലോത്തമന്‍

  
backup
September 25, 2016 | 1:54 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af


കാക്കനാട്:  ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി നേട്ടങ്ങള്‍ കൊയ്യാനുള്ള ബി.ജെ.പിയുടെ നീക്കം പ്രബുന്ധ കേരളം തള്ളിക്കളയുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കാക്കനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്താകമാനം ഉണ്ടാക്കിയിട്ടുള്ള ദളിത് പീഡനങ്ങളും കലാപങ്ങളും കൊലപാതകങ്ങളും തിരിച്ചറിയുന്ന കേരളീയ സമൂഹം ഈ വിപത്തിനെതിരെ ഒരുമിച്ച് അണിനിരക്കും. നവോത്ഥാന മൂല്യങ്ങളും പാരമ്പര്യവും തകര്‍ക്കാനും ഒപ്പം പുരോഗമന പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുമാണ് ബിജെപി, സംഘ പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷതവഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സി.വി. ശശി, ജനറല്‍ സെക്രട്ടറി ടി. എന്‍. ദാസ്, ഷാജി ഇടപ്പള്ളി, എ.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  4 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  4 days ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  4 days ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  4 days ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  4 days ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  4 days ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  4 days ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  4 days ago