ഗുരുവിനെ ഹിന്ദു സന്യാസിയാക്കി മാറ്റാനുളള ബി.ജെ.പി നീക്കം പാഴ്‌വേല: പി തിലോത്തമന്‍
കാക്കനാട്: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി നേട്ടങ്ങള്‍ കൊയ്യാനുള്ള ബി.ജെ.പിയുടെ നീക്കം പ്രബുന്ധ കേരളം തള്ളിക്കളയുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കാക്കനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്താകമാനം ഉണ്ടാക്കിയിട്ടുള്ള ദളിത് പീഡനങ്ങളും കലാപങ്ങളും കൊലപാതകങ്ങളും തിരിച്ചറിയുന്ന കേരളീയ സമൂഹം ഈ വിപത്തിനെതിരെ ഒരുമിച്ച് അണിനിരക്കും. നവോത്ഥാന മൂല്യങ്ങളും പാരമ്പര്യവും തകര്‍ക്കാനും ഒപ്പം പുരോഗമന പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുമാണ് ബിജെപി, സംഘ പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷതവഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സി.വി. ശശി, ജനറല്‍ സെക്രട്ടറി ടി. എന്‍. ദാസ്, ഷാജി ഇടപ്പള്ളി, എ.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."